
കോഴിക്കോട്: ചങ്ങരോത്ത് പഞ്ചായത്ത് ഓഫീസില്‍ ചാണകവെള്ളം തളിച്ചതില്‍ ജാതിയധിക്ഷേപമില്ലെന്ന് മുസ്‌ലിംലീഗ്. ശുചീകരണം നടത്തിയത് പ്രതീകാത്മകമായാണ്. ഈ വിഷയത്തില്‍ ജാതി കൊണ്ടുവരാന്‍ ശ്രമിക്കുന്നത് സിപിഎം പ്രവര്‍ത്തകരാണെന്നും മുസ്‌ലിംലീഗ് പഞ്ചായത്ത് പ്രസിഡന്റ് ആനേരി നസീര്‍ പറഞ്ഞു.
അഴിമതി മുക്ത പഞ്ചായത്തെന്നാണ് പ്രവര്‍ത്തകര്‍ ഉദ്ദേശിച്ചത്. ഇതില്‍ ജാതി കൊണ്ടുവരാന്‍ ശ്രമിച്ചത് സിപിഎമ്മാണ്. പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരിക്ക് മാനസിക പ്രയാസങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നു. ഡിവൈഎഫ്‌ഐയാണ് ഉണ്ണി വേങ്ങേരി പട്ടികജാതിക്കാരനാണെന്ന് ആദ്യമായി വിളിച്ചുപറഞ്ഞത്. പ്രവര്‍ത്തകര്‍ തളിച്ചത് വെള്ളമാണെന്നും നസീര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, ലീഗ് പ്രവര്‍ത്തകര്‍ക്കെതിരേ ഉണ്ണി വേങ്ങേരി നിയമനടപടികള്‍ സ്വീകരിച്ചേക്കുമെന്നാണ് വിവരം. സംഭവത്തില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ ചങ്ങരോത്ത് പഞ്ചായത്തിലേക്ക് മാര്‍ച്ച് നടത്താനും തീരുമാനിച്ചു. കഴിഞ്ഞദിവസമാണ് വിജയാഹ്ലാദത്തിനു പിന്നാലെ ലീഗ് പ്രവര്‍ത്തകര്‍ ചങ്ങരോത്ത് പഞ്ചായത്ത് ഓഫീസ് ചാണകവെള്ളം തളിച്ച് ശുചീകരിച്ചത്. കഴിഞ്ഞതവണ എല്‍ഡിഎഫ് ഭരിച്ച പഞ്ചായത്തില്‍ എസ്‌സി വിഭാഗത്തില്‍പ്പെട്ട ഉണ്ണി വേങ്ങേരിയായിരുന്നു പ്രസിഡന്റ്.
Content Highlights: Changarooth Panchayat Incident: Muslim League Denies Caste Discrimination in Cow Dung Wash-Off
Published: 16 Dec 2025, 02:07 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented