
പട്ടാമ്പി (പാലക്കാട്): ഒരു തലമുറയെ മൊത്തം ബാധിക്കുന്ന തരത്തിലേക്കാണ് വിദ്യാഭ്യാസ മേഖല പോകുന്നതെന്ന് പട്ടാമ്പി എംഎൽഎയും ജെഎൻയുവിലെ മുൻ വിദ്യാർഥി നേതാവുമായ മുഹമ്മദ് മുഹ്സിൻ. ഡൽഹിയിൽ നടക്കുന്ന സിജെപിയുടെ പ്രതിഷേധസമരം സംബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'സമരരീതി എന്നതിനേക്കാൾ, കുറച്ചുകൂടെ ജനങ്ങൾ ഏറ്റെടുത്ത രീതിയിലേക്ക് സമരം മാറിയിട്ടുണ്ടെന്നാണ് കരുതുന്നത്. ഒരു തലമുറയെ മൊത്തം ബാധിക്കുന്ന തരത്തിലേക്കാണ് വിദ്യാഭ്യാസമേഖല പോകുന്നത്. നേരത്തെ ഇൻസ്റ്റിറ്റ്യൂഷനുകളിലാണ് ഇടപെട്ടിരുന്നതെങ്കിൽ ഇപ്പോൾ മത്സരപരീക്ഷകളെവരെ ബാധിക്കുന്ന തരത്തിലാണ് ഇടപെടൽ നടത്തുന്നത്’, മുഹമ്മദ് മുഹ്സിൻ പറഞ്ഞു.
നെറ്റ്, നീറ്റ്, എൻജിനീയറിങ് പ്രവേശനപ്പരീക്ഷ ഒക്കെ എഴുതുന്ന കുട്ടിൾക്ക് ഈ സംവിധാനത്തിലുള്ള വിശ്വാസ്യത മാത്രമല്ല, സുതാര്യതയും നഷ്ടമായിട്ടുണ്ടെന്നും മുഹമ്മദ് മുഹസിൻ പറഞ്ഞു. ഈ തലമുറയെ ബാധിക്കുന്ന തരത്തിലാണ് അത്. സമരം നടക്കുമ്പോൾ എല്ലാ ആളുകളും അതിനെ ഗൗരവത്തോടെ ഏറ്റെടുക്കണം. തലമുറയുടെ പ്രശ്നമായി കാണണം. സിസ്റ്റം മാറണം. ജെ.എൻ.യു. സമരകാലത്തും ഇന്റർനെറ്റ് ഓഫ് ചെയ്യലും അടിച്ചമർത്തലും ഉണ്ടായിട്ടുണ്ട്. ഇപ്പോൾ കുറച്ചുകൂടെ രൂക്ഷമാണ് കാര്യങ്ങളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Content Highlights: Education sector crisis affecting an entire generation., Concerns over lack of transparency in competitive exams like NEET and NET., Call for urgent systemic changes in educational administration., Comparison of current suppression tactics with historical JNU protest patterns.
Published: 22 Jul 2026, 08:12 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented