കോഴിക്കോട്: ലൈംഗിക അധിക്ഷേപ പരാതിക്കാരെ പിന്തുണച്ചവരെ വെട്ടിനിരത്തി എം.എസ്.എഫിന്റെ വനിതാവിഭാഗം 'ഹരിത'യ്ക്ക് പുതിയ സംസ്ഥാന കമ്മിറ്റി. മുസ്ലിംലീഗ് സംസ്ഥാന നേതൃത്വമാണ് പുതിയ സംസ്ഥാന കമ്മിറ്റിയെ തീരുമാനിച്ചത്.
ഭാരവാഹിപ്പട്ടിക
പ്രസിഡന്റ് - ആയിശ ബാനു പി.എച്ച് (മലപ്പുറം).
വൈസ് പ്രസിഡന്റുമാര്‍ -നജ്വ ഹനീന (മലപ്പുറം), ഷാഹിദ റാശിദ് (കാസര്‍കോട്), അയ്ഷ മറിയം (പാലക്കാട്).
ജനറല്‍ സെക്രട്ടറി-റുമൈസ റഫീഖ് (കണ്ണൂര്‍).
സെക്രട്ടറിമാര്‍- അഫ്ഷില (കോഴിക്കോട്), ഫായിസ. എസ് (തിരുവനന്തപുരം),അഖീല ഫര്‍സാന (എറണാകുളം).
ട്രഷറര്‍- നയന സുരേഷ് (മലപ്പുറം)
പുതിയ കമ്മിറ്റിയിലെ സംസ്ഥാന പ്രസിഡന്റ് ആയിശ ബാനു പഴയ കമ്മിറ്റിയിലെ ട്രഷറര്‍ ആയിരുന്നു. ലൈംഗിക അധിക്ഷേപ പരാതി നല്‍കിയവരുടെ കൂട്ടത്തില്‍ ഇവര്‍ ഉള്‍പ്പെട്ടിരുന്നില്ല. പുതിയ ജന. സെക്രട്ടറി റുമൈസ റഫീഖും എം.എസ്.എഫ്. ഔദ്യോഗിക പക്ഷത്തെയാളാണ്. ചുരുക്കത്തില്‍ പരാതിക്കാരെ പിന്തുണച്ചവരെ വെട്ടിനിരത്തിയാണ് ഹരിതയ്ക്ക് പുതിയ കമ്മിറ്റി വന്നത്. പഴയ കമ്മിറ്റിയിലെ പത്തംഗങ്ങളായിരുന്നു വനിതാ കമ്മിഷനും പിന്നീട് പോലീസിനും പരാതി നല്‍കിയത്.
content highlights; msf haritha gets news state committee
Published: 12 Sept 2021, 04:41 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..
Related Articles
Recommended For You
More from this section
To advertise here,
Most Read
To advertise here,



Most Commented