കണ്ണൂർ: മാടായി കോളേജ് നിയമനത്തിൽ ഒരിടവേളക്ക് ശേഷം എം.കെ.രാഘവൻ എം.പിക്കെതിരെ കണ്ണൂരിൽ പ്രതിഷേധം. പയ്യന്നൂരിലെ പ്രവർത്തകരാണ് രാഘവനെതിരെ പരസ്യമായി പോസ്റ്ററുകൾ പതിച്ചത്. എം.കെ രാഘവന്റ ബന്ധുവായ സിപിഎം പ്രവർത്തകന് നൽകിയ നിയമനം റദ്ദാക്കണം എന്നാവശ്യപ്പെട്ടാണ് പോസ്റ്ററുകൾ പതിച്ചിരിക്കുന്നത്.

To advertise here,

പാർട്ടിയെ വിറ്റ് പണം ഉണ്ടാക്കും രാഘവൻമാർ തുലയട്ടെ എന്നാണ് പോസ്റ്ററിലുള്ളത്. നിയമനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പയ്യന്നൂരിലെ കോൺഗ്രസ് പ്രവർത്തകർ എ.ഐ.സി.സിക്ക് വീണ്ടും പരാതി നൽകിയിരുന്നു.  കേരളത്തിൻറെ ചുമതലയുളള ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിക്കാണ് പ്രവർത്തകർ ഒപ്പിട്ട പരാതി നൽകിയത്. 

ഇരുനൂറിലധികം പ്രവർത്തകർ ഒപ്പിട്ട പരാതിയിൽ അനുകൂല തീരുമാനമില്ലെങ്കിൽ പരസ്യപ്രതിഷേധം വീണ്ടും തുടങ്ങുമെന്നും പ്രവർത്തകർ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ തുടർ നടപടികളോ ചർച്ചകളോ ഇല്ലാതായതോടെയാണ് രാഘവ വിരുദ്ധ പക്ഷം വീണ്ടും രംഗത്തിറങ്ങിയിരിക്കുന്നത്.