കൊല്ലം: മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു. കൊല്ലം കെഎസ്ആർടിസി ഡിപ്പോയിൽ വെച്ച് നടന്ന പ്രിയദർശിനി ബസ് പദ്ധതി ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം. പദ്ധതിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് യൂത്ത് കോൺഗ്രസ് ജില്ലാ അധ്യക്ഷന്റെ നേതൃത്വത്തിൽ പായസവിതരണം ഉണ്ടായിരുന്നു. ഇത് ബസിനകത്ത് വെച്ച് വിതരണം ചെയ്യുകയുണ്ടായി. ഈ പായസമാണ് മന്ത്രിയുടെ തലയിൽ വീണത്. ചൂടുള്ള പായസമായിരുന്നു.
പെട്ടെന്ന് തന്നെ കൂടെ ഉണ്ടായിരുന്നവർ ഷാളും മറ്റും ഉപയോഗിച്ച് മുഖവും തലയും വൃത്തിയാക്കി. തുടർന്ന് ചിന്നക്കടവ് വരെ ബസിൽ യാത്ര ചെയ്ത് മന്ത്രി മടങ്ങുകയായിരുന്നു. എന്താണ് സംഭവിച്ചത് എന്നതടക്കം പരിശോധിച്ച് വരുന്നു.
മന്ത്രി ബിന്ദു കൃഷ്ണയുടെ തലയിൽ പായസം വീണ സംഭവം; തിരക്കിനിടെ അബദ്ധത്തിൽ സംഭവിച്ചതെന്ന് വിശദീകരണം
കൊല്ലം: 'പ്രിയദർശിനി' പദ്ധതിയുടെ ഭാഗമായി കെ.എസ്.ആർ.ടി.സി. ഓർഡിനറി ബസുകളിലെ സൗജന്യ യാത്രാ പദ്ധതിയുടെ ഉദ്ഘാടനത്തിന് ശേഷം മന്ത്രി ബിന്ദു കൃഷ്ണ യാത്ര നടത്തിയതിനിടെയാണ് തലയിൽ പായസം വീണത്.
മന്ത്രിക്ക് നൽകുന്നതിനായി കോൺഗ്രസ് പ്രവർത്തകർ ബസിലേക്ക് പായസം എത്തിച്ചിരുന്നു. ഇതിനിടെ ബസിനുള്ളിൽ അനുയായികളും യാത്രക്കാരും അടങ്ങിയ വലിയ തിരക്കുണ്ടായി. തിരക്കിനിടെയുണ്ടായ തിക്കിലും തിരക്കിലും പായസം നിറച്ച പാത്രം മന്ത്രിയുടെ തലയിലേക്ക് തട്ടി പായസം ദേഹത്ത് വീഴുകയായിരുന്നുവെന്നാണ് വിശദീകരണം.
സംഭവം മനഃപൂർവമല്ലെന്നും ബസിനുള്ളിലെ തിരക്കാണ് കാരണമെന്നും പ്രവർത്തകർ അറിയിച്ചു. ഉദ്ഘാടന പരിപാടിക്കും യാത്രയ്ക്കുമിടെ നിരവധി പേർ മന്ത്രിയെ കാണാനും ആശംസകൾ അറിയിക്കാനുമായി ബസിലേക്ക് എത്തിയതോടെ ബസിനുള്ളിൽ വലിയ തിരക്ക് അനുഭവപ്പെട്ടിരുന്നു.
Content Highlights: Minister Bindu Krishna experienced a hot payasam spill on her head., The incident occurred during the Priyadarshini bus project inauguration in Kollam., The payasam was distributed by Youth Congress members inside the bus., The Minister continued her journey to Chinnakkada despite the incident., An investigation into the cause of the spill is currently underway.
Published: 15 Jun 2026, 11:10 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented