കൊല്ലം: കൊല്ലത്ത് പെയിന്റ് ഷോറൂമിന് തീപിടിച്ചു. ചാത്തന്നൂരിലെ ട്രോറിയൽ മെറ്റൽസിന്റെ പെയ്ന്റ് ഷോറൂമിലാണ് ചൊവ്വാഴ്ച രാത്രി 10:45-ഓടെ വൻ തീപിടിത്തമുണ്ടായത്. ഫയർ ഫോഴ്‌സിന്റെ പത്ത് യൂണിറ്റുകൾ സ്ഥലത്തെത്തി തീ അണയ്ക്കാൻ ശ്രമിക്കുകയാണ്.

To advertise here,

വലിയ ശബ്ദം കേട്ട് കടയിലെ ജീവനക്കാരൻ നോക്കിയപ്പോഴാണ് തീ പടരുന്നത് കണ്ടത്. കടയുടെ പുറക് വശത്താണ് തീപിടിച്ചത്. പിന്നീട് പടർന്ന് പിടിക്കുകയായിരുന്നു. ചാത്തന്നൂർ സ്വദേശി രാജേഷ് ഭവനിൽ രാജേഷിന്റെ ഉടമസ്ഥതയലുള്ളതാണ് കട.

കടയോട് ചേർന്നുണ്ടായിരുന്ന കിളിക്കൂട്ടിലെ കിളികൾ തീപിടിത്തത്തിൽ ചത്തു. 75 ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായി എന്നാണ് ഉടമ പറഞ്ഞത്. കടപ്പാക്കട, ചാമക്കട, പരവൂർ, കല്ലമ്പലം എന്നിവിടങ്ങളിൽ നിന്നാണ് ഫയർ ഫോഴ്‌സ് യൂണിറ്റുകളെത്തിയത്.