
കൊച്ചി: കേരള സ്റ്റോറി വിവാദം കത്തി നില്ക്കുന്നതിനിടയില് മണിപ്പുര്‍ കലാപവുമായി ബന്ധപ്പെട്ട ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ച് സിറോ മലബാര്‍ സഭയിലെ പള്ളി. എറണാകുളം അങ്കമാലി - അങ്കമാലി അതിരൂപതയ്ക്ക് കീഴിലെ സാന്‍ജോപുരം പള്ളിയിലാണ് ഡോക്യൂമെന്ററി പ്രദര്‍ശനം നടത്തിയത്. അവധിക്കാലത്തെ വിശ്വാസ പരിശീലനത്തിനെത്തിയ വിദ്യാര്‍ഥികള്‍ക്കായാണ് മണിപ്പുര്‍ കലാപം പ്രമേയമായിട്ടുള്ള ഡോക്യൂമെന്ററി പ്രദര്‍ശിപ്പിച്ചത്.
മണിപ്പുര്‍ കലാപവുമായി ബന്ധപ്പെട്ട് ശക്തമായ നിലപാട് കെസിബിസി അടക്കം സ്വീകരിച്ചിരുന്നു. കലാപം തടയുന്നതില്‍ മണിപ്പുര്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും കേന്ദ്ര ഇടപ്പെടലുണ്ടായില്ലെന്നതടക്കമുള്ള കാര്യങ്ങള്‍ സഭ വലിയ രീതിയില്‍ ചര്‍ച്ചയാക്കിയിരുന്നു.
Content Highlights: Manipur story screened by syro malabar Sabha
Published: 10 Apr 2024, 10:45 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented