തിരുവനന്തപുരം: കരമന ആറ്റില്‍ 85- കാരനെ കാണാതായി. അരുവിക്കര ഇരുമ്പ് ക്ഷേത്രത്തിന് സമീപത്തെ കടവിലാണ് കാണാതായത്. ക്ഷേത്രത്തില്‍ പോകാനായി രാവിലെ കുളിക്കാന്‍ ഇറങ്ങിയതാണ് എന്നാണ് പ്രാഥമിക നിഗമനം.

To advertise here,

നെടുമങ്ങാട് പത്താംകല്ല് സ്വദേശി കൃഷ്ണന്‍ നായര്‍ (85) എന്നാളെയാണ് കാണാതായത്. അമ്പലത്തില്‍ പോകാനായി രാവിലെ വീട്ടില്‍ നിന്ന് ഇറങ്ങിയതാണ്. സ്വന്തമായി കാര്‍ ഓടിച്ചാണ് ഇയാള്‍ എത്തിയത്. കാറിനകത്ത് പുഷ്പങ്ങളും ഇരിപ്പുണ്ട്. കടവിന് സമീപത്തെ പടിക്കെട്ടില്‍ തലയില്‍ തേയ്ക്കാന്‍ ഡൈ മിക്‌സ് ചെയ്തു വച്ചിരിക്കുന്നുണ്ട്.

ഉച്ചവരെ ആയിട്ടും വീട്ടില്‍ എത്താത്തതിനെ തുടര്‍ന്നാണ് വീട്ടുകാര്‍ അന്വേഷിച്ചിറങ്ങിയത്. കടവിന് സമീപത്ത് കാര്‍ പാര്‍ക്ക് ചെയ്തതായി കണ്ടെത്തിയതിന് പിന്നാലെ അരുവിക്കര പോലീസ് വിവരമറിയിച്ചു ഫയര്‍ഫോഴ്സും സ്‌കൂബാ ടീമും സ്ഥലത്തെത്തി.