
മൂലമറ്റം: ഇടുക്കി മൂലമറ്റം ത്രിവേണിയില്‍ യുവാവ് മുങ്ങിമരിച്ചു. മൂലമറ്റം സ്വദേശി അതുല്‍ ബൈജു (19) ആണ് മരിച്ചത്. കുളിക്കാന്‍ ഇറങ്ങിയ രണ്ടുപേരാണ് അപകടത്തില്‍പെട്ടത്. അതുലിന്റെ കൂടെ ഉണ്ടായിരുന്ന നിതീഷ് രാജേഷിനെ രക്ഷപ്പെടുത്തി.
മൂലമറ്റം വൈദ്യുതി നിലയത്തില്‍നിന്നും വൈദ്യതി ഉത്പാദനത്തിന് ശേഷം പുറത്തേക്കെത്തുന്ന വെള്ളവും നാച്ചാറും വലിയാറും കൂടി ചേര്‍ന്ന് രൂപപ്പെടുന്ന സ്ഥലമാണ് ത്രിവേണി എന്ന് അറിയപ്പെടുന്നത്. മഴയുള്ള സമയത്ത് നല്ല നീരൊഴുക്കും വെള്ളത്തിന്റെ അളവ് കൂടുതലുണ്ടാകാറുമുള്ള മേഖലയാണ് ഇത്.
അതുകൊണ്ടുതന്നെ രക്ഷപ്രവര്‍ത്തനം നടത്തുന്നതിനും വലിയ ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു. അപകടം ഉണ്ടായ ഉടന്‍ നിതീഷിനെ രക്ഷിക്കാന്‍ കഴിഞ്ഞു. എന്നാല്‍ അതുലിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. പിന്നീട് ഫയര്‍ഫോഴ്സിന്റ സ്ക്യൂബ സംഘം എത്തിയാണ് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അതിനുമുമ്പ് തന്നെ ജീവന് നഷ്ടപ്പെട്ടിരുന്നു.
Content Highlights: man drowned to death in thriveni sangamam at moolamattam idukki
Published: 16 Jun 2025, 07:57 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented