
കിഴിശ്ശേരി (മലപ്പുറം): ചെറുപറമ്പ് മൃത്യുഞ്ജയ മഹാദേവക്ഷേത്രത്തിൽ വിശേഷാൽ പൂജയിലൂടെ സമാഹരിച്ച 25,000 രൂപ യുവാവിന്റെ ചികിത്സാച്ചെലവിലേക്ക് കൈമാറി. വാഹനാപകടത്തെത്തുടർന്ന് ചികിത്സയിൽ കഴിയുന്ന തൃപ്പനച്ചി സ്വദേശി ജ്യോതിഷിന്റെ ചികിത്സാച്ചെലവിലേക്കാണ് പണം സമാഹരിച്ച് നൽകിയത്. മഹാമൃത്യുഞ്ജയഹോമത്തിലൂടെ സമാഹരിച്ച ദക്ഷിണയുൾപ്പെടെയാണ് 25,000 രൂപ കൈമാറിയത്.
ക്ഷേത്രത്തിൽ എല്ലാമാസവും ആദ്യത്തെ ഞായറാഴ്ച തന്ത്രിയുടെ കാർമികത്വത്തിൽ മഹാമൃത്യുഞ്ജയഹോമം നടത്താറുണ്ട്. ഇത്തവണ വരുമാനം ജീവകാരുണ്യപ്രവർത്തനത്തിലേക്ക് മാറ്റുകയായിരുന്നു. പൂജാ ചലഞ്ചായി ഭക്തരും നാട്ടുകാരും ഏറ്റെടുത്തതോടെയാണ് 25,000 രൂപ സമാഹരിക്കാനായത്.
തന്ത്രി കടുങ്ങമംഗലം കൃഷ്ണൻ നമ്പൂതിരിപ്പാട് കാർമികത്വം വഹിച്ചു. മേൽശാന്തി അദ്രിനാഥ് നമ്പൂതിരി, സെക്രട്ടറി റെജി കുന്നേക്കാടൻ, പ്രസിഡന്റ് വടക്കേപുരക്കൽ കൃഷ്ണൻ, ഗിരീഷ് പൊക്കനാളിൽ, പ്രമോദ് വിളക്കിനിക്കാട്, കോമളവല്ലി, കനകലത തുടങ്ങിയവർ നേതൃത്വം നൽകി.
Content Highlights: A temple in Kizhisseri, Malappuram, successfully raised funds for a youth's medical treatment., The initiative, termed a 'Pooja Challenge', involved a special Maha Mrityunjaya Homam., A total of ₹25,000 was collected and donated to the patient., The event showcases a blend of religious activity and community-driven charitable work.
Published: 02 Mar 2026, 08:34 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented