ഹരിപ്പാട് (ആലപ്പുഴ): തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിലെ ആനകളെ പരിചരിക്കാൻ യോഗ്യരായ പാപ്പാന്മാർ ആവശ്യത്തിനില്ലെങ്കിലും പുതിയ നിയമനം നടത്തുന്നില്ല. 2017-ലാണ് അവസാനമായി പാപ്പാന്മാരുടെ നിയമനത്തിനായി പരീക്ഷയും അഭിമുഖവും നടന്നത്. ഇതനുസരിച്ച് 20 പേരുടെ പട്ടികയുടെ കാലവധി 2020 ജൂൺ 15-ന് അവസാനിച്ചു. കഴിവും യോഗ്യതയുമുള്ള പാപ്പാന്മാരുടെ കുറവുമൂലം ആനപരിപാലന ഉദ്യോഗസ്ഥർക്കും ഉപദേശകസമിതികൾക്കും തലവേദനയാവുകയാണ്.
ഒരാനയ്ക്ക് രണ്ടു സ്ഥിരം പാപ്പാന്മാരും സഹായിയായി ഒരു താത്കാലിക ജീവനക്കാരനും വേണമെന്നാണ് ചട്ടം. ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ 21 ആനകളാണുള്ളത്. കുറഞ്ഞത് 42 സ്ഥിരം പാപ്പാന്മാർ വേണം. എന്നാൽ, ആകെയുള്ളത് 37 പേർ മാത്രം. രണ്ടുവർഷത്തിനകം നാലുപേർ വിരമിക്കും. മിക്ക ആനകൾക്കും സഹായികളെ താത്കാലികമായി നിയമിച്ചിട്ടില്ല. നിലവിലെ പാപ്പാന്മാരിൽ ചിലർ ആനപ്പാപ്പാന്മാരായിരിക്കാൻ യോഗ്യരല്ലെന്നാണ് ദേവസ്വം ബോർഡിന്റെ വിലയിരുത്തൽ. എന്നിട്ടും യോഗ്യരായവരെ നിയമിക്കാൻ ബോർഡ് തയ്യാറാകുന്നില്ല.
ദേവസ്വം ബോർഡ് പാപ്പാന്മാരിൽ ശാരീരിക ബുദ്ധിമുട്ടുള്ളവരെ മറ്റു ജോലികൾക്കു നിയോഗിക്കുന്നതും ലാവണം മാറ്റി നൽകുന്നതും പരിഗണിക്കണമെന്ന് ദേവസ്വം വെറ്ററിനറി ഡോക്ടർ ബി. അരവിന്ദ് കഴിഞ്ഞവർഷം ജൂലായിൽ ബോർഡിനെ അറിയിച്ചിരുന്നു. എല്ലാ കൊമ്പന്മാർക്കും സ്ഥിരം ജീവനക്കാർ ഒന്നും രണ്ടും പാപ്പാന്മാരായി വേണമെന്നും മൂന്നാം പാപ്പാനായി സഹായിയെ താത്കാലികമായി നിയമിക്കണമെന്നും അദ്ദേഹം രേഖാമൂലം ആവശ്യപ്പെട്ടു. എന്നാൽ, ഈ നിർദേശം ഡെപ്യൂട്ടി ദേവസ്വം കമ്മിഷണർമാരുടെ അഭിപ്രായമറിയിക്കാൻ അയക്കുക മാത്രമാണ് ദേവസ്വം ബോർഡ് ചെയ്തത്. ആറുമാസമായിട്ടും ഇതിൽ നടപടിയായിട്ടില്ല.
Content Highlights: lack of inexperienced mahout become issue in maintaining elephants in travancore devaswam board
Published: 12 Jan 2026, 07:21 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented