തിരുവനന്തപുരം: രാത്രിയിൽ വിദ്യാർഥിനികൾക്ക് അവർ ആവശ്യപ്പെട്ട സ്റ്റോപ്പിൽ ബസ് നിർത്തിക്കൊടുത്തില്ലെന്ന പരാതിയിൽ കെഎസ്ആർടിസി കണ്ടക്ടറെ സർവീസിൽനിന്നു നീക്കംചെയ്തു. തിരുവനന്തപുരം സെൻട്രൽ യൂണിറ്റിലെ താത്‌കാലിക കണ്ടക്ടർ സുരേഷ് ബാബുവിനെയാണ് പുറത്താക്കിയത്.

To advertise here,

വെള്ളിയാഴ്ച രാത്രിയിൽ തൃശ്ശൂരിൽനിന്ന്‌ തിരുവനന്തപുരത്തേക്ക് സർവീസ് നടത്തിയ തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിലെ ബസിലാണ് സംഭവം. അങ്കമാലിക്കും മുരിങ്ങൂരിനും ഇടയ്ക്കുള്ള പൊങ്ങം എന്ന സ്ഥലത്ത് ഇങ്ങണമെന്ന് വിദ്യാർഥികൾ ആവശ്യപ്പെട്ടു. എന്നാൽ, ഇവിടെ ഇറക്കാതെ ചാലക്കുടി ബസ് സ്റ്റാൻഡിൽ ഇറക്കുകയായിരുന്നു.

പരാതിയിൽ കെഎസ്ആർടിസി വിജിലൻസ് വിഭാഗം നടത്തിയ അന്വേഷണത്തിൽ കണ്ടക്ടറുടെ ഭാഗത്ത് വീഴ്ചയുണ്ടെന്ന് കണ്ടെത്തിയതിനാലാണ് നടപടി. രാത്രികാലങ്ങളിൽ വനിതായാത്രക്കാർ ആവശ്യപ്പെടുന്ന സ്റ്റോപ്പിൽ ബസ് നിർത്തണമെന്ന് ഉത്തരവുണ്ട്. ഇത് പാലിച്ചില്ലെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ.