പത്തനംതിട്ട: പോലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ സിപിഎം സംസ്ഥാന കമ്മിറ്റിയംഗവും പത്തനംതിട്ട ജില്ലാ മുൻസെക്രട്ടറിയുമായ കെ.പി.ഉദയഭാനുവിനെതിരെ കേസെടുത്തു. മൂന്ന് വർഷം വരെ തടവും പിഴയും ശിക്ഷ ലഭിക്കാവുന്ന കേരള പോലീസ് ആക്ടിലെയും ഭാരതീയ നിയമസംഹിതയിലെയും വകുപ്പുകളാണ് പോലീസ് ഉദയഭാനുവിനെതിരെ ചുമത്തിയിരിക്കുന്നത്.
സി.പി.എം. പ്രവർത്തകരുടെ വീട്ടിൽ കയറുന്നവരെ പാർട്ടി നോക്കിവെച്ചിട്ടുണ്ടെന്നും അവരുടെ വീട്ടിലും അമ്മപെങ്ങന്മാരുണ്ടെന്ന് ഓർക്കണമെന്നുമായിരുന്നു ഉദയഭാനുവിന്റെ ഭീഷണി. അർജുൻ ആയങ്കിയെ തിരഞ്ഞ് മല്ലപ്പള്ളി കാട്ടാമലയിലെ ചില വീടുകളിൽ പോലീസ് നടത്തിയ പരിശോധനയിൽ പ്രതിഷേധിച്ച് കീഴ്വായ്പൂര് സ്റ്റേഷനിലേക്ക് സി.പി.എം. ഏരിയ കമ്മിറ്റി ചൊവ്വാഴ്ച നടത്തിയ മാർച്ചിനിടെയായിരുന്നു അധിക്ഷേപ പ്രസംഗം.
സി.പി.എം. ഭരിച്ച പത്തുവർഷം ഒരു കോൺഗ്രസുകാരന്റെയും വീട്ടിൽ പോലീസ് കയറിയിട്ടില്ല. ഒരു കള്ളക്കേസിലും പ്രതിയാക്കിയിട്ടില്ല. ഭരണം കിട്ടിയതിനാൽ എന്തും ആകാമെന്ന് കോൺഗ്രസുകാർ കരുതരുത്, എന്നും കെ.പി.ഉദയഭാനു പറഞ്ഞിരുന്നു.
Content Highlights: CPM state committee member KP Udayabhanu booked for threatening police officers. Case registered under Kerala Police Act and BNS sections carrying up to three years imprisonment. Controversial speech made during a CPM march to Keezhvaipur police station.
Published: 14 Aug 2026, 01:09 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented