കോഴിക്കോട്: കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് കോഴിക്കോട് നഗരത്തിലും വട്ടക്കിണർ മുതൽ ബേപ്പൂർ ബി.സി. റോഡ് വരെയും ഗതാഗത നിയന്ത്രണമുണ്ടാകുമെന്ന് സിറ്റി പോലീസ് കമ്മിഷണർ അറിയിച്ചു. ഞായറാഴ്ച രാവിലെ എട്ടുമുതൽ ഉച്ചയ്ക്ക് 12.30 വരെ ഗതാഗതനിയന്ത്രണം ഉണ്ടാകും.

To advertise here,

ബേപ്പൂർ റോഡിൽ മാത്തോട്ടം മുതൽ ബി.സി. റോഡ് വരെയുള്ള സ്ഥലങ്ങളിൽ റോഡിന്റെ ഇരുവശങ്ങളിലും പാർക്കിങ് ഒഴിവാക്കണം. ബേപ്പൂർ ഭാഗത്തുനിന്നും നഗരത്തിലേക്കുവരുന്ന വാഹനങ്ങളും നഗരത്തിൽനിന്നും ബേപ്പൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങളും മാത്തോട്ടം വഴിയുള്ള ഗതാഗതം ഒഴിവാക്കി ബി.സി. റോഡ് ചെറുവണ്ണൂർ വഴി പോകണം. ബേപ്പൂരിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കുന്നതിനായി എത്തുന്നവരുടെ എല്ലാ വാഹനങ്ങളും സംഘാടകർ ഒരുക്കിയിട്ടുള്ള പാർക്കിങ് സ്ഥലങ്ങളിൽ പാർക്ക് ചെയ്യണം. പാർക്ക് ചെയ്ത വാഹനങ്ങൾക്ക് സമീപത്ത് ഡ്രൈവർമാർ ഉണ്ടായിരിക്കണം.