കൊച്ചി: വിനോദയാത്രയ്ക്ക് പോയ സംഘത്തിന് ഭക്ഷ്യവിഷബാധ. കോഴിക്കോട്ടുനിന്ന് കൊച്ചിയിലേക്ക് വിനോദയാത്രയ്ക്കുപോയ ഭിന്നശേഷിവിദ്യാലയത്തിലെ കുട്ടികളും രക്ഷിതാക്കളും അധ്യാപകരും അടങ്ങുന്ന സംഘത്തിനാണ് ഭക്ഷ്യവിഷബാധയേറ്റത്.

To advertise here,

മറൈന്‍ ഡ്രൈവില്‍ ബോട്ട് സവാരി നടത്തുന്നതിനിടെ ബോട്ടില്‍നിന്ന് നല്‍കിയ ചോറില്‍ നിന്നാണ് ഭക്ഷ്യ വിഷബാധ ഏറ്റതെന്നാണ് സംശയം. എല്ലാവരേയും ആശുപത്രിയിലേക്ക് മാറ്റി.

കോഴിക്കോട് താമരശ്ശേരി പൂനൂരില്‍ സന്നദ്ധസംഘടന നടത്തുന്ന കാരുണ്യതീരം സ്‌പെഷ്യല്‍ സ്‌കൂളിലെ 50 കുട്ടികളും രക്ഷിതാക്കളും അധ്യാപകരുമാണ് സംഘത്തിലുള്ളത്. രണ്ടുബസിലായാണ് സംഘം കൊച്ചിയിലെത്തിയത്.

വൈകീട്ട് അഞ്ചുമണിയോടെയാണ് കുട്ടികള്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ടു തുടങ്ങിയത്. ഉച്ചഭക്ഷണത്തിനുശേഷം ഇവര്‍ മറ്റൊന്നും കഴിച്ചിരുന്നില്ലെന്നാണ് സംഘത്തിലുള്ളവര്‍ പറയുന്നത്.