കോഴിക്കോട്: സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നവീകരിച്ച കാലിക്കറ്റ് പ്രസ് ക്ലബ്ബിന്റെ നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് നിര്‍വഹിച്ചു. 

To advertise here,

കോഴിക്കോട് മുതലക്കുളത്ത് നടന്ന ചടങ്ങില്‍ ആസ്റ്റര്‍ ഡി എം ഹെല്‍ത്ത് കെയര്‍ മാനേജിംങ് ഡയറക്ടറും ചെയര്‍മാനുമായ ഡോ ആസാദ് മൂപ്പന്‍ മുഖ്യാതിഥി ആയിരുന്നു. 

സത്യത്തിന്റെ പ്രചാരകരായി മാധ്യമങ്ങള്‍ നില കൊള്ളണം എന്ന് ഉദ്ഘാടനം നിര്‍വഹിച്ച പി എ മുഹമ്മദ് റിയാസ് പറഞ്ഞു. 
ഡെപ്യൂട്ടി മേയര്‍ സി.പി.മുസാഫര്‍ അഹമദ്, പത്ര പ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍.കിരണ്‍ ബാബു, കലിക്കറ്റ് പ്രസ് ക്ലബ് ഭാരവാഹികളായ പി.എസ്.രാകേഷ്, എം.ഫിറോസ് ഖാന്‍ , ബി.ജെ.പി. ജില്ലാ പ്രസിഡണ്ട് വി.കെ. സജീവന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു