കോഴിക്കോട്: പ്ലസ്-ടുവിന് ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ മാതൃഭൂമിയും ദേവകി അമ്മ മെമ്മോറിയല്‍ ഇന്‍സ്റ്റിറ്റ്യൂഷനും ചേര്‍ന്ന് ആദരിച്ചു. ആദരം 2025 എന്ന പേരിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. അസെറ്റ് - ആക്ഷന്‍ ഫോര്‍ സോഷ്യല്‍ സെക്യൂരിറ്റി ആന്‍ഡ് എംപവര്‍മെന്റ് ട്രസ്റ്റിന്റെ സഹകരണത്തോടെയാണ് ചടങ്ങ് സംഘടിപ്പിച്ചത്.

To advertise here,

ജില്ലയിലെ ആയിരത്തിലേറെ വിദ്യാര്‍ഥികളെയാണ് ആദരിച്ചത്. ചടങ്ങ് എം.കെ. രാഘവന്‍ എംപി ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ഥികള്‍ സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും പുറത്തുപോയി പഠിക്കുന്നത് എന്തുകൊണ്ടാണ് എന്ന് ചര്‍ച്ച ചെയ്യണമെന്ന് എം.കെ. രാഘവന്‍ ആവശ്യപ്പെട്ടു. കാലത്തിന്റെ മാറ്റത്തിനും അഭിരുചികള്‍ക്കുമനുസരിച്ച് നവീകരണമാണ് വിദ്യാഭ്യാസരംഗത്ത് എക്കാലത്തുമുള്ളത്. ന്യൂജെന്‍ കോഴ്‌സുകള്‍ നോക്കിപ്പോവുന്ന കുട്ടികളാണ് ഇപ്പോഴുള്ളത്. പരമ്പരാഗത കോഴ്‌സുകള്‍ മാറി ന്യൂജെന്‍ കോഴ്‌സുകള്‍ വന്നാല്‍ മാത്രമേ ഇന്നത്തെ തലമുറയ്ക്ക് ജീവിതവിജയം ഉണ്ടാക്കാനാകൂ എന്നും അദ്ദേഹം പറഞ്ഞു.

placeholder
മാതൃഭൂമിയും ദേവകി അമ്മ മെമ്മോറിയൽ ഇൻസ്റ്റിറ്റ്യൂഷൻസും അസറ്റും ചേർന്ന് നടത്തുന്ന ആദരം 2025 പ്ലസ് ടു എക്സലൻസ് അവാർഡ് ചടങ്ങിൽ ആദരം ഏറ്റുവാങ്ങാൻ എത്തിയവർ

ജീവിതവിജയത്തിലേക്ക് എളുപ്പവഴികളില്ലെന്നും കഠിനാധ്വാനമാണ് വേണ്ടതെന്നും ചടങ്ങില്‍ മുഖ്യാതിഥിയായ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്‌സ് (സോഷ്യല്‍ ഫോറസ്റ്ററി ആന്‍ഡ് വിജിലന്‍സ്) കോഴിക്കോട് നോര്‍ത്തേണ്‍ റീജ്യണ്‍, ആര്‍. കീര്‍ത്തി IFS പറഞ്ഞു. എല്ലാവരും ജീവിതത്തില്‍ എപ്പോഴും ഉയര്‍ന്നുചിന്തിക്കണം. എല്ലാവരും സ്വപ്‌നം കാണണം. അതിനുവേണ്ടി നന്നായി പഠിക്കണമെന്നും അവര്‍ പറഞ്ഞു.

കോഴിക്കോട് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. കെ.ജി. സജിത്ത് കുമാര്‍, ഗായകന്‍ ഡോ. സൗരവ് കിഷന്‍ എന്നിവരും വിശിഷ്ടാതിഥികളായിരുന്നു. മാതൃഭൂമി ചെയര്‍മാനും മാനേജിങ് എഡിറ്ററുമായ പി.വി. ചന്ദ്രന്‍, മാതൃഭൂമി അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ മണികണ്ഠന്‍. സി, ദേവകി അമ്മ മെമ്മോറിയല്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍സ് ട്രസ്റ്റിയും മാനേജരുമായ നാരായണന്‍. എം, അസറ്റ്-പേരാമ്പ്ര ചെയര്‍മാന്‍ സി.എച്ച്. ഇബ്രാഹിംകുട്ടി എന്നിവര്‍ സംസാരിച്ചു.