കോഴിക്കോട്: ഗവ. മെഡിക്കൽ കോളേജിൽ ഡോക്ടർമാരുടെ സമരം തുടരുമ്പോൾ, ആശുപത്രിയിലെത്തുന്ന രോഗികളുടെ എണ്ണവും ഗണ്യമായി കുറഞ്ഞു.
വ്യാഴാഴ്ച സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലെ പ്രധാന ഒ.പി.കളായ ന്യൂറോസർജറി, നെഫ്രോളജി, യൂറോളജി വിഭാഗങ്ങൾ പ്രവർത്തിക്കുന്ന ദിവസമായിട്ടുപോലും ഒ.പി.യിൽ രോഗികൾ കുറവായിരുന്നു. ശരാശരി നാലായിരത്തിലധികം രോഗികളെത്താറുള്ള ദിനമാണ് വ്യാഴം. എന്നാൽ, 1180 പേരാണെത്തിയത്.
എത്തുന്ന രോഗികളിൽ പലരും മറ്റ് ആശുപത്രികളിൽനിന്ന് റഫർചെയ്ത് വന്നവരാണ്. മറ്റുചിലർ മുൻകൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയക്ക് അഡ്മിറ്റാകാൻ എത്തിയവരും. ഒ.പി.യിൽ പി.ജി. ഡോക്ടർമാരാണ് ഇവരെ പരിശോധിച്ചത്. പി.ജി. ഡോക്ടർമാരോട് എന്ന് ശസ്ത്രക്രിയചെയ്യാൻ സാധിക്കുമെന്ന് ചോദിച്ചാൽ സമരംകഴിഞ്ഞുമാത്രമേ എന്തെങ്കിലും പറയാൻ സാധിക്കൂവെന്ന മറുപടിയാണ് കിട്ടുന്നതെന്ന് രോഗികൾ പറയുന്നു.
കടുത്തനിരാശയോടെയാണ് രോഗികൾ മടങ്ങുന്നത്. ഇവർക്കാർക്കും സ്വകാര്യ ആശുപത്രികളെ ആശ്രയിക്കാനും സാധിക്കില്ല. ലക്ഷക്കണക്കിന് രൂപ ചെലവുവരുന്ന പല ശസ്ത്രക്രിയകളും മെഡിക്കൽ കോളേജിലാകുമ്പോൾ ആരോഗ്യസുരക്ഷ പദ്ധതി പ്രകാരം നടത്താൻസാധിക്കും.
അതേസമയം, കെ.ജി.എം.സി.ടി.എ.യുടെ നേതൃത്വത്തിൽ നടക്കുന്ന ഡോക്ടർമാരുടെ സമരം തുടരുകയാണ്. വ്യാഴാഴ്ച തിരുവനന്തപുരത്ത് മന്ത്രിതലചർച്ച നടക്കുമെന്ന് മുൻകൂട്ടി അറിയിച്ചിരുന്നു. എന്നാൽ, ആരോഗ്യമന്ത്രി ആശുപത്രിയിലായതിനാൽ ചർച്ച നടന്നില്ല.
മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഓഫീസിന് മുൻപിൽ നടന്ന ധർണയിൽ കെ.ജി.എം.സി.ടി.എ. യൂണിറ്റ് പ്രസിഡന്റ് ഡോ. പി.ടി. അബ്ദുൾ ബാസിത്, സെക്രട്ടറി ഡോ. ടോം വിത്സൺ, ഡോ. മായാ സുധാകരൻ എന്നിവർ സംസാരിച്ചു.
Content Highlights: Ongoing doctors' strike led by KGMCTA at Kozhikode Medical College., Significant reduction in patient turnout, impacting super-specialty OPDs., Crucial surgeries are being postponed, causing hardship for patients., Scheduled ministerial talks were postponed as the Health Minister was hospitalized.
Published: 27 Feb 2026, 12:05 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented