​കോട്ടയം: കളക്ടറേറ്റിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ക്വാറ​ന്റൈനിൽ പോയ കോട്ടയം കളക്ടർ എം.അഞ്ജനയുടെ കോവിഡ് പരിശോധനാഫലം നെഗറ്റീവ്. കളക്ടർ ഉൾപ്പെടെ കോവിഡ് ബാധിച്ച ജീവനക്കാരനുമായി സമ്പർക്കത്തിൽ വന്ന 14 പേരുടെ പരിശോധനാഫലവും നെഗറ്റീവാണ്.

To advertise here,

വ്യാഴാഴ്ചയാണ് കോട്ടയം കളക്ടറേറ്റിലെ ജീവനക്കാരന് കോവിഡ് പോസിറ്റീവായത്. ഇതേത്തുടർന്നാണ് കളക്ടർ അഞ്ജനയും എഡിഎം അനിൽ ഉമ്മനും ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ ക്വാറ​ന്റൈനിൽ പോയത്. ജീവനക്കാരൻ ഓഫീസിൽ വന്ന് പോയിട്ട് ഒരാഴ്ചയായ പശ്ചാത്തലത്തിൽ എല്ലാവരെയും ആന്റിജൻ ടെസ്റ്റിനാണ് വിധേയരാക്കിയത്. ക്വാറ​ന്റൈനിൽ പോയെങ്കിലും കളക്ടർ വീഡിയോ കോൺഫറൻസ് വഴി ജില്ലയിലെ പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിരുന്നു.

അതേസമയം, കോട്ടയത്ത് ഇന്ന് 77 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 67 ​പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 46 ​പേർ രോഗമുക്തരായിട്ടുമുണ്ട്. നിലവിൽ 396 കോവിഡ് പോസിറ്റീവ് കേസുകളാണ് കോട്ടയം ജില്ലയിലുള്ളത്.