തൃശ്ശൂര്‍: കൊടകര കുഴല്‍പ്പണക്കേസില്‍ പുതിയ വെളിപ്പെടുത്തല്‍ നടത്തിയ ബി.ജെ.പി. മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീശിന്റെ മൊഴി ഇന്ന് (ശനിയാഴ്ച) രേഖപ്പെടുത്തില്ല. അടുത്തയാഴ്ചയാകും മൊഴിയെടുപ്പ്. കേസില്‍ തുടരന്വേഷണം നടത്തുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ യോഗം തിങ്കളാഴ്ച, തൃശ്ശൂരില്‍ ചേരും.

To advertise here,

കൊടകര കുഴല്‍പ്പണക്കേസിന്റെ ആദ്യത്ത അന്വേഷണ ഉദ്യോഗസ്ഥന്‍, മൊഴിയെടുക്കുന്നതിന് തിരൂര്‍ സതീശിനെ ബന്ധപ്പെട്ടിരുന്നു. എന്നാല്‍ അദ്ദേഹം സ്ഥലത്തുണ്ടായിരുന്നില്ല. മാത്രമല്ല, വിഷയത്തില്‍ അന്വേഷണ സംഘത്തിന് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനുമുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഇന്ന് മൊഴി രേഖപ്പെടുത്തേണ്ടതില്ല എന്ന തീരുമാനത്തിലെത്തിയത്. തിങ്കളാഴ്ച മൊഴി എടുക്കുമെന്നാണ് വിവരം.

കേസില്‍ മുന്‍പ് അന്വേഷണം നടന്ന സമയത്ത് തൃശ്ശൂര്‍ പോലീസ് ക്ലബ്ബിലായിരുന്നു അന്വേഷണ സംഘം ക്യാമ്പ് ചെയ്തിരുന്നത്. ഇത്തവണയും സംഘം ഇവിടെ തന്നെ ആയിരിക്കും ക്യാമ്പ് ചെയ്യുക.