
കൊച്ചി: കൊച്ചിയിലെ വെള്ളക്കെട്ടില്‍ വിശദീകരണവുമായി മേയര്‍ എം. അനില്‍കുമാര്‍. വെള്ളക്കെട്ടിന് കാരണം മാലിന്യം വലിച്ചെറിയുന്ന ജനങ്ങള്‍ കൂടിയാണെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇടപ്പള്ളി രാഘവന്‍പിള്ള റോഡിലെ കാന ചെന്നു ചേരുന്ന ആഴമേറിയ സ്ഥലത്ത് മാലിന്യച്ചാക്ക് വെച്ചിരുന്നതിന്റെ വീഡിയോ കൊച്ചി മേയര്‍ എം.അനില്‍ കുമാര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുന്നത്. കാനയില്‍ രണ്ട് ചാക്ക് നിറയെ മാലിന്യം കെട്ടി കുത്തി നിറച്ച് വെച്ചിരുന്നുവെന്നും ഇതോടൊപ്പം തന്നെ ഒരു മരം വെട്ടി അതും അതിനകത്ത് ഇട്ടിരുന്നുവെന്നും മേയര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
മാലിന്യം നീക്കം ചെയ്യുന്ന വീഡിയോ അടക്കമാണ് മേയറുടെ വിശദീകരണ പോസ്റ്റ്.
ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നത്.
എളമക്കര രാഘവന്‍പിള്ള റോഡില്‍ പോപ്പുലര്‍ ഓട്ടോമൊബൈല്‍സ് കഴിഞ്ഞുള്ള തടിപ്പാലം മുതല്‍ ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്ക് എത്തുന്നതുവരെ നല്ലൊരു മഴപെയ്താല്‍ വെള്ളക്കെട്ട് ഉണ്ടാകുന്ന പ്രദേശമാണ്. ഇത് ദശാബ്ദങ്ങളായി ഇങ്ങനെ തന്നെയാണ്. ഇതിന്റെ പ്രധാനകാരണം ചങ്ങാടം പോക്ക് തോട് വേലിയേറ്റ സമയത്ത് നിറഞ്ഞു നിന്നാല്‍ ആ തോട്ടിലേക്ക് ഈ റോഡില്‍ നിന്ന് വെള്ളം ഒഴുകി പോകാനുള്ള താമസമാണ്.
രണ്ടുദിവസം പെയ്ത മഴയില്‍ ഈ ഭാഗത്ത് കനത്ത വെള്ളക്കെട്ടാണ് അനുഭവപ്പെട്ടത്. അതിനോടൊപ്പം തന്നെ ഈ തോട്ടിലേക്ക് ഇടപ്പള്ളി രാഘവന്‍പിള്ള റോഡിലെ കാന ചെന്നു ചേരുന്ന ആഴമേറിയ സ്ഥലത്ത് രണ്ട് ചാക്കില്‍ നിറയെ മാലിന്യം കെട്ടി കുത്തി നിറച്ച് വച്ചിരുന്നു . മറ്റു മാലിന്യങ്ങളും ഇവിടെ ഇട്ടിരുന്നു. ഒരു മരം വെട്ടി അതും അതിനകത്ത് ഇട്ടിരുന്നു. ഇതെടുത്ത് മാറ്റിയപ്പോള്‍ തന്നെ വലിയ മാറ്റം വന്നു. ഇതിനെക്കുറിച്ചാണ് ഹൈക്കോടതി കഴിഞ്ഞ ദിവസം പറഞ്ഞത്.
ചിലരില്‍ നിന്നുണ്ടാകുന്ന ഇത്തരം പ്രവര്‍ത്തനങ്ങളാണ് സാമൂഹ്യദ്രോഹം എന്ന് പറയുന്നത്. ആര്‍ക്കും കണ്ടുപിടിക്കാന്‍ പറ്റാത്ത രീതിയില്‍ ഒളിച്ച് വന്ന് ഇത്തരം ജലാശയങ്ങളിലേക്കുള്ള വെള്ളത്തിന്റെ ഒഴുക്ക് തടയാന്‍ മനപ്പൂര്‍വ്വം ചെയ്യുന്ന ഈ പ്രവര്‍ത്തനത്തെ നഗരവാസികള്‍ ഒറ്റക്കെട്ടായി തന്നെ കാണണമെ ന്നുള്ളതുകൊണ്ട് ആ വീഡിയോ ഇതിനോടൊപ്പം പോസ്റ്റ് ചെയ്യുന്നു.- മേയര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു
Content Highlights: kochi mayor m anilkumar facebook post about water logging
Published: 30 May 2024, 09:44 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented