കൊച്ചി: ഇരുമ്പനത്ത് ടോറസ് ലോറിയും കാറും കൂട്ടിയിട്ട് ഒരാള്‍ മരിച്ചു. കാര്‍ മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് അപകടത്തില്‍പ്പെട്ടത്. കാർ ഓടിച്ചിരുന്ന പുത്തൻകുരിശ് സ്വദേശി അജിത്ത് (26) ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന രഞ്ജി (26), ജോഷ് (22), ജിതിൻ (22) എന്നിവർക്ക് പരിക്കേറ്റു. ഇതിൽ രഞ്ജിയുടെയും ജോഷിന്റെയും നില ഗുരുതരമാണ്.
കാറും എതിര് ദിശയില്‍ നിന്ന് വന്ന ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ 4:50 ഓടെയായിരുന്നു അപകടം.
അപകട സ്ഥലത്തുണ്ടായിരുന്നവരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. കാറിലുണ്ടായിരുന്നവരെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡ്രൈവറുടെ ജീവന് രക്ഷിക്കാനായില്ല. കാറിലുണ്ടായിരുന്ന നാലു പേരില്‍ മൂന്ന് പേരും ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. കാഞ്ഞിരപ്പള്ളി രജിസ്ട്രേഷനിലുള്ള കാര്‍ നിലവില്‍ തൃപ്പൂണിത്തുറ സ്വദേശിയുടെ പേരിലാണുള്ളത്. അപകടത്തിൽപെട്ടവരുടെ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
Content Highlights: Fatal Car Accident in Kochi: One Dead, Three Injured
Published: 31 Oct 2024, 08:19 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented