ഒച്ചിറ: കൊല്ലം ഓച്ചിറയില്‍  കെട്ടുകാള മറിഞ്ഞ് രണ്ടു പേര്‍ക്ക് പരിക്ക്. കാലഭൈരവന്‍ എന്ന കാളയാണ് മറിഞ്ഞ്. പരിക്കു പറ്റിയ രണ്ടു പേരെയും കായംകുളം താലൂക്ക് ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചു. 

To advertise here,

ഓനാട്ടുകര കെട്ടുകാഴ്ചയുടെ ഭാഗമായ ഇരുപതിയെട്ടാം ഓണാഘോഷ ചടങ്ങുകൾക്കായാണ് കൂറ്റന്‍ കാളയായ കാലഭൈരവനെ കൊണ്ടുവന്നത്. കാളയെ  ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലേക്ക് കൊണ്ടുപോകുന്ന  വഴി ദേശിയ പാതക്ക് സമീപത്തു വെച്ചാണ് കാള ചരിയുന്നതായി ശ്രദ്ധയില്‍പെട്ടത്. 

ഉടന്‍ തന്നെ ചുറ്റുമുണ്ടായിരുന്ന ആളുകളെ ഒഴിപ്പിച്ചതിനാൽ വലിയ അപകടം ഒഴിവായി. കാളയുടെ ഭാരകൂടുതല്‍ കൊണ്ടാണ് ചരിഞ്ഞതെന്നാണ് നിഗമനം.