കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങി ദുരിതത്തിലായ ഹർഷിനക്കെതിരെ വനിതാ കമ്മിഷൻ അധ്യക്ഷ പി.സതീദേവി. ഹർഷിനയുടെ സമരം രാഷ്ട്രീയ പ്രേരിതമാണെന്നാണ് വനിതാ കമ്മിഷൻ അധ്യക്ഷയുടെ പരാമർശം. അർഹമായ നഷ്ടപരിഹാരം നൽകുമെന്ന് പറഞ്ഞിട്ടും സമരത്തിന് പോയെന്നും പി സതീദേവി വിമർശിച്ചു.
ഹർഷിനയെ വീട്ടിൽ പോയി കണ്ടിരുന്നെന്നും അന്നുതന്നെ മെഡിക്കൽ നെഗ്ലിജൻസിന് ആവശ്യമായ നഷ്ടപരിഹാരം കിട്ടുന്നതിന് കോടതിയെ സമീപിക്കാൻ സൗജന്യ നിയമസഹായം ഉൾപ്പടെ വാഗ്ദാനം ചെയ്തിരുന്നുവെന്നും സതീദേവി പറഞ്ഞു. എന്നാൽ ഇതിനെയല്ലാം അവഗണിച്ചുകൊണ്ടാണ് ഹർഷിന രാഷ്ട്രീയ നീക്കങ്ങളുടെ ഭാഗമായത്. അവർക്ക് ആവശ്യമെങ്കിൽ ലീഗൽ സർവീസ് അതോറിറ്റിയുമായി സഹകരിച്ച് നിയമസഹായം നൽകാൻ തയ്യാറാണെന്നും സതീദേവി പറഞ്ഞു.
ബോബി ചെമ്മണൂർ തെറ്റ് ഏറ്റുപറഞ്ഞുവെന്നും കോടതി നടപടി സമൂഹത്തിന് നൽകുന്ന ശക്തമായ സന്ദേശമാണെന്നും സതീദേവി പ്രതികരിച്ചു. സ്ത്രീക്ക് അന്തസോടെ പൊതുവിടത്തിൽ ഇടപെടാനുള്ള തുടക്കം കുറിക്കലാകും ഇത്. പരാതി കൊടുക്കുന്നവരെ മോശപ്പെടുത്തുന്ന പ്രവണത സമൂഹത്തിൽ ഉണ്ട്. സാമൂഹിക മാധ്യമങ്ങളിലെ മോശം പ്രചാരണത്തിനെതിരെ സൈബർ പോലീസ് നടപടി എടുക്കണം. രാഹുൽ ഈശ്വറിനെതിരെ പരാതി ലഭിച്ചാൽ നടപടി എടുക്കുമെന്നും സതീദേവി കൂട്ടിച്ചേർത്തു
Content Highlights: The Kerala Women`s Commission criticizes Harsina`s protest
Published: 14 Jan 2025, 03:22 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented