
കൊച്ചി: ഓണത്തിന്റെ വരവ് അറിയിച്ച് അത്താഘോഷ ചടങ്ങുകള്‍ക്ക് തുടക്കമായി. തൃപ്പൂണിത്തുറ അത്തം നഗറില്‍ കെ.ബാബു എം.എല്‍.എ. അത്തപതാക ഉയര്‍ത്തി. ആഘോഷങ്ങള്‍ ഒഴിവാക്കി ചടങ്ങുകള്‍ മാത്രമായാണ് തൃപ്പൂണിത്തുറയിലെ അത്താഘോഷ ചടങ്ങുകള്‍ നടന്നത്.
കോവിഡ് സാഹചര്യത്തില്‍ അത്തച്ചമയ ഘോഷയാത്രയും ഇക്കുറി ഇല്ല. പ്രളയവും കോവിഡും കാരണം 2018ന് ശേഷം തൃപ്പൂണിത്തുറയില്‍ കാര്യമായ അത്താഘോഷ ചടങ്ങുകള്‍ നടന്നിട്ടില്ല. തൃക്കാക്കര വാമനമൂര്‍ത്തി ക്ഷേത്രത്തിലും കോവിഡ് മാനദണ്ഡപ്രകാരം ഓണാഘോഷ ചടങ്ങുകള്‍ നടക്കും. രാത്രി എട്ടുമണിയോട് കൂടിയാണ് തിരുവോണ ഉത്സവാഘോഷം നടക്കുക
content highlights : onam festival atham flag in thrippunithura
Published: 12 Aug 2021, 11:25 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented