കൊച്ചി: സംസ്ഥാന വഖഫ് ബോർഡ് പുഃനസംഘടനയിൽ സ്റ്റേയില്ല. വഖഫ് ബോർഡ് പൂർണമായി പിരിച്ചുവിട്ട് പുതിയ ബോർഡ് രൂപവത്കരിച്ച സർക്കാർ നടപടി സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. മുൻ ചെയർമാൻ കെ.എസ്. ഹംസ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഹൈക്കോടതി പ്രത്യേക സിറ്റിങ് നടത്തിയാണ് ഹർജി പരിഗണിച്ചത്.
കേന്ദ്ര നിയമപ്രകാരമല്ല പുതിയ ബോർഡ് രൂപവത്കരിച്ചതെന്നാണ് ഹർജിക്കാരൻ ചൂണ്ടിക്കാട്ടിയിരുന്നത്. ഹർജി ഫയലിൽ സ്വീകരിച്ചെങ്കിലും നടപടി സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി സിംഗിൾ ബെഞ്ച് നിരാകരിച്ചു. സ്റ്റേ അനുവദിക്കേണ്ട സാഹചര്യമില്ലെന്നാണ് കോടതി നിരീക്ഷിച്ചത്. ഹർജി ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയ്ക്ക് കൈമാറി.
സ്റ്റേ അനുവദിച്ചിരുന്നെങ്കിൽ പുതിയ ബോർഡിന് മുന്നോട്ടുപോകാൻ സാധിക്കുമായിരുന്നില്ല. മാത്രമല്ല, സർക്കാരിനും തിരിച്ചടിയാകുമായിരുന്നു. നിലവിലെ ഉത്തരവ് സർക്കാരിനെ സംബന്ധിച്ച് ആശ്വാസമാണ്.
മുസ്ലിം ലീഗ് നേതാവ് എം.സി. മായിൻ ഹാജിയെ പുതിയ വഖഫ് ബോർഡ് ചെയർമാനാക്കി സർക്കാർ ഉത്തരവിറക്കിയതിന് പിന്നാലെയാണ് മുൻ ചെയർമാനും എൽ.ഡി.എഫ്. സർക്കാരിന്റെ കാലത്തെ ബോർഡ് തലവനുമായിരുന്ന കെ.എസ്. ഹംസ ഹൈക്കോടതിയെ സമീപിച്ചത് .തുടർച്ചയായ ദിവസങ്ങളിൽ കോടതി അവധിയായ സാഹചര്യത്തിലാണ് വിഷയം അടിയന്തരമായി പരിഗണിച്ച് പ്രത്യേക സിറ്റിങ് നടത്തിയത്.
Content Highlights: Kerala High Court refused to stay the state government's decision to reconstitute the Waqf Board
Published: 17 Oct 2026, 10:20 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented