
Representative Image | Photo: mathrubhumi archives
കോട്ടയം: പാലം നവീകരണപ്രവര്‍ത്തനങ്ങള്‍ക്കായി തീവണ്ടികള്‍ക്ക് നിയന്ത്രണം. മാവേലിക്കര-ചെങ്ങന്നൂര്‍ സെക്ഷനിലെ പാലം നമ്പര്‍ 128-റെയില്‍പ്പാലത്തിന്റെ സ്റ്റീല്‍ ഗര്‍ഡറുകള്‍ മാറ്റിസ്ഥാപിക്കുന്നതിനാല്‍ താഴെപ്പറയുന്ന ട്രെയിന്‍ സര്‍വീസുകള്‍ നവംബര്‍ 22, 23 തീയതികളില്‍ റദ്ദാക്കുകയോ വഴിതിരിച്ചുവിടുകയോ നിയന്ത്രിക്കുകയോ ചെയ്യും.
പൂര്‍ണറദ്ദാക്കല്‍
*22-ന് രാത്രി 9.05-ന് കൊല്ലം ജങ്ഷനില്‍നിന്ന് പുറപ്പെടേണ്ട ട്രെയിന്‍ നമ്പര്‍ 66310 കൊല്ലം ജങ്ഷന്‍-എറണാകുളം ജങ്ഷന്‍ എക്‌സ്പ്രസ് പൂര്‍ണമായും റദ്ദാക്കി.
ഭാഗികമായി റദ്ദാക്കിയത്
*22-ന് രാത്രി 11.35-ന് മധുരയില്‍നിന്ന് പുറപ്പെടേണ്ട ട്രെയിന്‍ നമ്പര്‍ 16327 മധുര-ഗുരുവായൂര്‍ എക്‌സ്പ്രസ് കൊല്ലത്ത് യാത്ര അവസാനിപ്പിക്കും.
* 23-ന് രാവിലെ 5.50-ന് ഗുരുവായൂരില്‍നിന്ന് പുറപ്പെടേണ്ട ട്രെയിന്‍ നമ്പര്‍ 16328 ഗുരുവായൂര്‍-മധുര എക്‌സ്പ്രസ് ഗുരുവായൂരിനും കൊല്ലത്തിനുമിടയില്‍ ഭാഗികമായി റദ്ദാക്കും. കൊല്ലത്തുനിന്ന് പുറപ്പെടുന്ന ട്രെയിന്‍ ഉച്ചയ്ക്ക് 12.10-ന് പുറപ്പെടും.
* 22-ന് ഉച്ചയ്ക്ക് ഒന്നിന് നാഗര്‍കോവിലില്‍നിന്ന് പുറപ്പെടേണ്ട ട്രെയിന്‍ നമ്പര്‍ 16366 നാഗര്‍കോവില്‍-കോട്ടയം എക്‌സ്പ്രസ് കായംകുളം ജങ്ഷനില്‍ യാത്ര അവസാനിപ്പിക്കും.
* 21-ന് ഉച്ചയ്ക്ക് 3.20-ന് എംജിആര്‍ ചെന്നൈ സെന്‍ട്രലില്‍നിന്ന് പുറപ്പെടേണ്ട ട്രെയിന്‍ നമ്പര്‍ 12695 എംജിആര്‍ ചെന്നൈ സെന്‍ട്രല്‍-തിരുവനന്തപുരം സെന്‍ട്രല്‍ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് കോട്ടയത്ത് യാത്ര അവസാനിപ്പിക്കും.
* 22-ന് വൈകീട്ട് 5.15-ന് പുറപ്പെടേണ്ട ട്രെയിന്‍ നമ്പര്‍ 12696 തിരുവനന്തപുരം സെന്‍ട്രല്‍എംജിആര്‍ ചെന്നൈ സെന്‍ട്രല്‍ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് തിരുവനന്തപുരം സെന്‍ട്രലിനും കോട്ടയത്തിനും ഇടയില്‍ ഭാഗികമായി റദ്ദാക്കും. ട്രെയിന്‍ കോട്ടയത്തുനിന്ന് പുറപ്പെടുന്ന ഷെഡ്യൂള്‍ സമയം രാത്രി 10.05-നായിരിക്കും.
(ഈ ക്രമീകരണങ്ങളില്‍ ചിലപ്പോള്‍ നേരിയ മാറ്റം ഉണ്ടായേക്കാം)
വഴിതിരിച്ചുവിടുന്നവ
* 22-ന് കോട്ടയംവഴിയുള്ള വിവിധ െട്രയിനുകള്‍ ആലപ്പുഴവഴി തിരിച്ചുവിടും. അവ ചുവടെ: വൈകീട്ട് മൂന്നിന് തിരുവനന്തപുരം സെന്‍ട്രലില്‍നിന്ന് പുറപ്പെടുന്ന ട്രെയിന്‍ നമ്പര്‍ 12624 തിരുവനന്തപുരം സെന്‍ട്രല്‍-എംജിആര്‍ ചെന്നൈ സെന്‍ട്രല്‍ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്.
* ഉച്ചകഴിഞ്ഞ് 3.45-ന് തിരുവനന്തപുരം നോര്‍ത്തില്‍നിന്ന് പുറപ്പെടുന്ന 16312 തിരുവനന്തപുരം നോര്‍ത്ത്-ശ്രീ ഗംഗാനഗര്‍ പ്രതിവാര എക്‌സ്പ്രസ്.
* ട്രെയിന്‍ നമ്പര്‍ 01464 തിരുവനന്തപുരം നോര്‍ത്ത്-ലോകമാന്യതിലക് ടെര്‍മിനസ് പ്രതിവാര സ്‌പെഷ്യല്‍ തിരുവനന്തപുരം നോര്‍ത്തില്‍നിന്ന് വൈകീട്ട് 4.20-ന് പുറപ്പെടും. ട്രെയിനിന് ആലപ്പുഴ, ചേര്‍ത്തല, എറണാകുളം ജങ്ഷന്‍ എന്നിവിടങ്ങളില്‍ അധികസ്റ്റോപ്പുകളും നല്‍കും.
* വൈകീട്ട് 6.05-ന് തിരുവനന്തപുരം നോര്‍ത്തില്‍നിന്ന് പുറപ്പെടുന്ന ട്രെയിന്‍ നമ്പര്‍ 16319 തിരുവനന്തപുരം നോര്‍ത്ത്-എസ്എംവിടി െബംഗളൂരു ഹംസഫര്‍ എക്‌സ്പ്രസ്.
* വൈകീട്ട് 6.40-ന് തിരുവനന്തപുരം സെന്‍ട്രലില്‍നിന്ന് പുറപ്പെടുന്ന ട്രെയിന്‍ നമ്പര്‍ 16629 തിരുവനന്തപുരം സെന്‍ട്രല്‍-മംഗലാപുരം സെന്‍ട്രല്‍ മലബാര്‍ എക്‌സ്പ്രസ്.
* വൈകീട്ട് 5.25-ന് കന്യാകുമാരിയില്‍നിന്ന് പുറപ്പെടുന്ന ട്രെയിന്‍ നമ്പര്‍ 22503 കന്യാകുമാരി-ദിബ്രുഗഡ് വിവേക് സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്.
* രാത്രി 8.30-ന് തിരുവനന്തപുരം സെന്‍ട്രലില്‍നിന്ന് പുറപ്പെടുന്ന 16343-ാം നമ്പര്‍ തിരുവനന്തപുരം സെന്‍ട്രല്‍-രാമേശ്വരം അമൃത എക്‌സ്പ്രസ്.
* രാത്രി ഒന്‍പതിന് തിരുവനന്തപുരം നോര്‍ത്തില്‍നിന്ന് പുറപ്പെടുന്ന ട്രെയിന്‍ നമ്പര്‍ 16349 തിരുവനന്തപുരം നോര്‍ത്ത്-നിലമ്പൂര്‍ റോഡ് രാജ്യറാണി എക്‌സ്പ്രസ്.
* രാത്രി 8.55-ന് തിരുവനന്തപുരം സെന്‍ട്രലില്‍നിന്ന് പുറപ്പെടുന്ന ട്രെയിന്‍ നമ്പര്‍ 16347 തിരുവനന്തപുരം സെന്‍ട്രല്‍-മംഗളൂരു സെന്‍ട്രല്‍ എക്‌സ്പ്രസ്.
Content Highlights: Major train disruptions in Kerala on Nov 22-23 due to bridge repair. Check cancellations, diversions, and changes. Plan your journey!
Published: 21 Nov 2025, 07:59 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented