
കണ്ണൂര്‍ വളപട്ടണം റെയില്‍വേ പാലത്തില്‍ നിര്‍മ്മാണം പുരോഗമിക്കുന്ന സുരക്ഷാ പാത
കണ്ണൂര്‍: കേരളത്തിലെ റെയില്‍പ്പാലങ്ങളില്‍ അറ്റകുറ്റപ്പണിക്കും മറ്റുമായി ജീവനക്കാര്‍ക്ക് സഞ്ചരിക്കാന്‍ നടപ്പാത(സൈഡ് പാത് വേ) വരുന്നു. പാളത്തിനോട് ചേര്‍ന്ന് ഒരു വശമാണ് സുരക്ഷാ പാത നിര്‍മ്മിക്കുന്നത്. ഒരു മീറ്ററോളം വീതിയുണ്ട്. എന്‍ജിനീറിങ് ജീവനക്കാര്‍ക്ക് ഉള്‍പ്പെടെ പാലത്തിലെ പാളത്തില്‍ സുരക്ഷിതമായി സഞ്ചരിച്ച് പ്രവൃത്തി നടത്താനാണിത്. ആദ്യഘട്ടം വലിയ പാലങ്ങളിലാണ് സ്ഥാപിക്കുന്നത്. ഒറ്റ സ്പാനുള്ള പാലങ്ങള്‍ രണ്ടാം ഘട്ടം വരും. കണ്ണൂര്‍ വളപട്ടണം ഉള്‍പ്പെടെ പാലങ്ങളില്‍ നിര്‍മ്മാണം ഏതാണ്ട് പൂര്‍ത്തിയായി.
360 മീറ്ററുള്ള വളപട്ടണം പാലത്തിന് 12 സ്പാനുകളാണ് ഉള്ളത്. ഗര്‍ഡറുള്ള റെയില്‍പ്പാലങ്ങളില്‍ നിലവില്‍ നടപ്പാത ഇല്ല. കോണ്‍ക്രീറ്റ് പാലങ്ങള്‍ക്ക് വശങ്ങളില്‍ കൂട് നിര്‍മ്മിച്ചിട്ടുണ്ട്. പ്രവൃത്തി സമയം തീവണ്ടി വരുമ്പോള്‍ ട്രോളി നീക്കി വെക്കാനും റെയില്‍ജീവനക്കാര്‍ക്ക് നില്‍ക്കാനുമാണ് ഇത് ഉപയോഗിക്കുന്നത്. ഇതിലൂടെ ജനം നടക്കരുത് എന്നാണ് റെയില്‍വേ നിയമം.
തീവണ്ടി പുഴയ്ക്ക് മീതെ നിന്നാല്‍
യാത്രക്കാര്‍ അപായച്ചങ്ങല വലിക്കുമ്പോഴോ മറ്റു യന്ത്രത്തകരാര്‍ സംഭവിച്ചാലൊ പുഴയുടെ മുകളിലെ പാലത്തില്‍ തീവണ്ടി നിന്നുപോകാറുണ്ട്. വണ്ടി നിന്നാല്‍ പ്രഷര്‍വാള്‍വ് റീസെറ്റ് ചെയ്യണം. എങ്കില്‍ മാത്രമെ വണ്ടി എടുക്കാനാകു. നിലവില്‍ വശങ്ങളിലൂടെ ഇറങ്ങാനാകില്ല. രണ്ടാമതൊരു സംവിധാനം ഉള്ളത് കോച്ചിനടിയിലാണ്. രണ്ടു കോച്ചുകള്‍ക്കിടയിലൂടെ (വെസ്റ്റിബൂള്‍ വഴി) അടിവശത്തേക്ക് ഇറങ്ങുന്നത് ശ്രമകരമാണ്. നടപ്പാത വന്നാല്‍ വളരെ പെട്ടെന്ന് ഇറങ്ങി പ്രഷര്‍വാള്‍വ് സജ്ജമാക്കി തീവണ്ടി എടുക്കാം. സാങ്കേതിക വിഭാഗം ജീവനക്കാര്‍ക്കും തീവണ്ടിയിലെ ഉദ്യോഗസ്ഥര്‍ക്കും സുരക്ഷിതമായി തകരാര്‍ പരിഹരിക്കാം.
സെപ്റ്റംബര്‍ ആറിന് യാത്രക്കാരന്‍ അപായച്ചങ്ങല വലിച്ചപ്പോള്‍ വളപട്ടണം പുഴക്ക് മീതെ തീവണ്ടി നിന്നിന്നിരുന്നു. പുലര്‍ച്ചെ സാഹസികമായി തീവണ്ടിക്കടയില്‍ ഇറങ്ങിയാണ് ടിക്കറ്റ് പരിശോധകന്‍ എം.പി.രമേഷ് തകരാര്‍ പരിഹരിച്ചത്.
Content Highlights: Kerala rail bridges to get dedicated footpaths along tracks for maintenance staff. Enhancing safety for engineering and railway personnel. Initial phase on large bridges.
Published: 19 Oct 2025, 09:21 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented