തിരുവനന്തപുരം: കേരളത്തിന്റെ തിരിച്ചടയ്ക്കാന്‍ ബാക്കിയുള്ള പൊതുകടം 2.52 ലക്ഷം കോടിയായെന്ന് സി.എ.ജി. റിപ്പോര്‍ട്ട്. 2018 മുതല്‍ 2023 വരെ 94,271.83 കോടിയാണ് കൂടിയത്. കടം കൂടിവരുന്ന പ്രവണത ഭാവിയില്‍ കടത്തിന്റെ സുസ്ഥിരതയെ പ്രതികൂലമായി ബാധിക്കുമെന്നും സി.എ.ജി. പറയുന്നു.
2022-23 സാമ്പത്തികവര്‍ഷം കിഫ്ബി 5109.24 കോടിയും ക്ഷേമപെന്‍ഷന്‍ കമ്പനി 2949.67 കോടിയും വായ്പയെടുത്തു. ഈ 8058.91 കോടിയും ബജറ്റിന് പുറത്താണെന്ന് സി.എ.ജി. ആവര്‍ത്തിച്ചു.
സി.എ.ജി.യുടെ ഈ പരാമര്‍ശങ്ങള്‍ 2019-ല്‍തന്നെ നിയമസഭ തള്ളിയതാണെന്ന് വ്യക്തമാക്കിയ ധനമന്ത്രി കെ.എന്‍. ബാലഗോപാലിന്റെ വിയോജനക്കുറിപ്പോടെയാണ് റിപ്പോര്‍ട്ട് സഭയില്‍ സമര്‍പ്പിച്ചത്. കേരളത്തിലെ ദാരിദ്ര്യം ഒരു ശതമാനത്തിന് താഴെയായി നിലനിര്‍ത്തുന്നതിന് ക്ഷേമപെന്‍ഷന്‍ വഹിക്കുന്ന പങ്ക് സി.എ.ജി കാണുന്നില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി.
2023-ല്‍ സംസ്ഥാനം കടമെടുത്തതിന്റെ 97.88 ശതമാനവും മുമ്പെടുത്ത കടങ്ങള്‍ തിരിച്ചടയ്ക്കാനാണ് ചെലവിട്ടതെന്നും സി.എ.ജി. നിരീക്ഷിച്ചു.
2018 മുതല്‍ അഞ്ചുവര്‍ഷം കടമെടുത്ത പണത്തില്‍ വിവിധ വര്‍ഷങ്ങളില്‍ 76 ശതമാനംമുതല്‍ 98 ശതമാനംവരെ കടം തിരിച്ചടയ്ക്കാനും പലിശ അടയ്ക്കാനും ഉപയോഗിച്ചു. ആസ്തിവികസനത്തിന് ചെലവിട്ടത് 2.12 ശതമാനം മാത്രമാണ്. ആകെ കടത്തില്‍ 1.36 ലക്ഷം കോടിരൂപ (54.08 ശതമാനം) അടുത്ത ഏഴുവര്‍ഷത്തില്‍ തിരിച്ചടയ്ക്കണം.
കടമെടുത്ത് സര്‍ക്കാരിന്റെ ചെലവുകള്‍ നേരിടുന്നത് ഒഴിവാക്കണം. ഇതിനായി സാമൂഹിക-സാമ്പത്തിക വികസനപദ്ധതികള്‍ക്ക് സര്‍ക്കാര്‍ അധിക വിഭവസമാഹരണം നടത്തണമെന്നും സി.എ.ജി. നിര്‍ദേശിച്ചു.
2022-23ല്‍ നികുതിവരുമാനം കൂടി, ചെലവ് കുറഞ്ഞു
-വരവ് 13.79 ശതമാനം കൂടി 1.32 ലക്ഷം കോടിയായി
-തനത് നികുതിവരുമാനം 23.36 ശതമാനം വളര്‍ന്ന് 71,968.16 കോടിയായി
-നികുതിയേതരവരുമാനം 44.50 ശത മാനം കൂടി 15,117.96 കോടിയായി
-ലോട്ടറിയില്‍നിന്നുള്ള വരുമാനം 9135.40 കോടിയില്‍നിന്ന് 13,553.39 കോടിയായി
-കേന്ദ്രസഹായം 8.79 ശതമാനം കുറഞ്ഞു - 47,837.21 കോടിയില്‍ നിന്ന് 45,638.54 കോടിയായി
-സംസ്ഥാനത്തിന്റെ മൊത്തം ചെലവ് 2.75 ശതമാനം കുറഞ്ഞ് 1.58 ലക്ഷം കോടിയായി
-ശമ്പളം, പെന്‍ഷന്‍, പലിശച്ചെലവ് 5325 കോടി കുറഞ്ഞ് 90,656.05 കോടിയായി
-മൂലധനച്ചെലവ് 195 കോടി കുറഞ്ഞ് 1,39,996.56 കോടിയായി
-റവന്യുകമ്മി 68.77 ശതമാനം കുറഞ്ഞ് 29,539.27 കോടിയില്‍നിന്ന് 9226.28 കോടിയായി
-ധനക്കമ്മി 44.50 ശതമാനം കുറഞ്ഞ് 46,045.78 കോടിയില്‍നിന്ന് 25,554.54 കോടിയായി
Content Highlights: CAG report reveals Kerala`s public debt has reached ₹2.52 lakh crore, increasing by ₹94,271.83 crore
Published: 16 Oct 2024, 07:33 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented