
കണ്ണൂർ: നാടുമുഴുവൻ തപ്പി നിരോധിത ലഹരിവിൽപ്പനക്കാരെ പൊക്കുമ്പോൾ തലവേദന ജയിലിൽ. ഓപ്പറേഷൻ തൂഫാൻ ആരംഭിച്ച് ഒരുമാസം പിന്നിടുമ്പോൾ ജയിലുകൾ നിറയുന്നു. സംസ്ഥാനത്തെ 58 ജയിലുകളിലായി 7877 പേരെ താമസിപ്പിക്കാനേ ശേഷിയുള്ളൂ. നിലവിൽ 9935 പേരുണ്ട്.
ഉയർന്ന അളവിൽ ലഹരിവസ്തുക്കളുമായി പിടിയിലാവുന്നവർ കൂടിയതോടെ കേസുകളും ജയിലിലാവുന്നവരും കൂടി. വിചാരണയും മറ്റ് നിയമനടപടികളും നീണ്ടുപോകുന്നത് കാരണം പ്രതികളെ ജയിലിൽ പാർപ്പിക്കേണ്ട അവസ്ഥയുമുണ്ട്. മയക്കുമരുന്ന്, പോക്സോ കേസുകളിൽ ജാമ്യവ്യവസ്ഥ കോടതി കർശനമാക്കിയതോടെ മാസങ്ങളോളം ജാമ്യം ലഭിക്കാത്ത അവസ്ഥയുമുണ്ട്. ശിക്ഷാ തടവുകാരെക്കാൾ കൂടുതൽ റിമാൻഡ്, വിചാരണ തടവുകാരാണുള്ളത്.
തടവുകാരുടെ എണ്ണം കൂടിയതോടെ ഭക്ഷണച്ചെലവും മറ്റുചെലവുകളും വലിയതോതിൽ വർധിച്ചു. വിവിധ ജയിലുകളിലായി ജീവനക്കാരുടെ 300 മുതൽ 500 വരെ ഒഴിവുകളാണ് നിലവിലുള്ളത്. അസുഖബാധിതരായ തടവുകാരെ ആശുപത്രികളിലെത്തിക്കാൻ മതിയായ സുരക്ഷലഭിക്കാത്ത സാഹചര്യവുമുണ്ട്.
പ്രധാന ജയിലുകളിലെ ശേഷി (ബ്രാക്കറ്റിൽ നിലവിലെ തടവുകാർ)
പൂജപ്പുര സെൻട്രൽ ജയിൽ- 727 (1580)
തിരുവനന്തപുരം ജില്ലാ ജയിൽ-288 (350)
കൊല്ലം ജില്ലാ ജയിൽ-92 (186)
കൊട്ടാരക്കര സ്‌പെഷ്യൽ സബ് ജയിൽ-69 (189)
ആലപ്പുഴ ജില്ലാ ജയിൽ-84 (125)
വിയ്യൂർ സെൻട്രൽ ജയിൽ-553 (1103)
വിയ്യൂർ അതിസുരക്ഷാ ജയിൽ-535 (283)
വിയ്യൂർ വനിതാ ജയിൽ-66 (88)
എറണാകുളം ജില്ലാ ജയിൽ-104 (211)
സ്‌പെഷ്യൽ സബ് ജയിൽ- 64 (114)
ഇടുക്കി ജില്ലാ ജയിൽ-269 (172)
കൊല്ലം ജില്ലാ ജയിൽ- 67 (113)
സ്‌പെഷ്യൽ സബ്ജയിൽ പൊൻകുന്നം-26 (55)
കണ്ണൂർ സെൻട്രൽ ജയിൽ-948 (1020)
കണ്ണൂർ ജില്ലാ ജയിൽ-107 (116)
സ്‌പെഷ്യൽ സബ് ജയിൽ തലശ്ശേരി 44 (54)
ജില്ലാ ജയിൽ കാസർകോട്-50 (65)
സ്‌പെഷ്യൽ സബ് ജയിൽ കാസർകോട്- 40 (74)
വയനാട് ജില്ലാ ജയിൽ- 63 (69)
തവനൂർ സെൻട്രൽ ജയിൽ-568 (747)
ജില്ലാ ജയിൽ കോഴിക്കോട്-225 (236)
സബ് ജയിൽ കോഴിക്കോട് 70 (81)
പാലക്കാട് ജില്ലാ ജയിൽ 320 (277)
Content Highlights: Operation Toofan has led to a significant surge in inmate populations across 58 Kerala jails., Current inmate count is 9,935 against a capacity of 7,877., Increased operational costs for food and medical care due to overcrowding., Critical staff shortages ranging from 300 to 500 vacancies in various prisons., High number of remand and trial prisoners compared to convicted inmates.
Published: 04 Jul 2026, 07:32 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented