തിരുവനന്തപുരം: യേശുക്രിസ്തുവിന്റെ ജറുസലേം പ്രവേശനത്തിന്റെ ഓര്‍മ്മ പുതുക്കി ക്രൈസ്തവര്‍ ഓശാന ഞായര്‍ ആചരിക്കുന്നു. പള്ളികളില്‍ പ്രത്യേക പ്രാര്‍ഥനകളും കുരുത്തോല പ്രദക്ഷിണങ്ങളും പുരോഗമിക്കുകയാണ്. വിശുദ്ധവാരത്തിന് തുടക്കം കുറിയ്ക്കുന്ന ഓശാന ഞായറാഴ്ച ദിവസം വിശ്വാസകള്‍ ഒരേ മനസ്സോടെ ആരാധനാലയങ്ങളില്‍ എത്തിച്ചേര്‍ന്നു. 

To advertise here,
placeholder
കോഴിക്കോട് ബിലാത്തികുളം സെൻ്റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രൽനിന്ന് | ഫോട്ടോ : പ്രമോദ് കുമാർ 

എല്ലാ ജില്ലകളിലും ആരാധനാലയങ്ങളില്‍ പ്രത്യേക ശുശ്രൂഷകള്‍ നടന്നു. തിരുവനന്തപുരം പട്ടം സെന്റ് മേരീസ് പള്ളിയില്‍ ബസേലിയസ് ക്ലിമീസ് കാത്തോലിക ബാവ പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കി. പാളയം സെന്റ് ജോസഫ് പള്ളിയിലും വെട്ടുകാട് പള്ളിയിലും ഉള്‍പ്പെടെ ജില്ലയിലെ മറ്റ് പ്രമുഖ പള്ളികളിലും ശുശ്രൂകള്‍ നടന്നു. ദിവ്യബലയോടെയായിരുന്നു ശുശ്രൂകള്‍ക്ക് തുടക്കമായത്. 

placeholder
കോഴിക്കോട് ബിലാത്തികുളം സെൻ്റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രൽനിന്ന് | ഫോട്ടോ : പ്രമോദ് കുമാർ 

തലശ്ശേരി സെന്റ് ജോസഫ് കത്തീഡ്രലില്‍ ഓശാന തിരുക്കര്‍മ്മങ്ങള്‍ക്ക് ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി നേതൃത്വം നല്‍കി. നൂറ് കണക്കിന് വിശ്വാസികള്‍ ഓശാന ഞായറാഴ്ചത്തെ ശുശ്രൂകള്‍ക്കായി അതിരാവിലെ തന്നെ പള്ളിയിലെത്തിച്ചേര്‍ന്നു. ഇടപ്പള്ളി തോപ്പില്‍ മേരി ക്വീന്‍ പള്ളിയില്‍ സിറോ മലബാര്‍ സഭ അധ്യക്ഷന്‍ മാര്‍ റാഫില്‍ തട്ടിലിന്റെ നേതൃത്വത്തിലായിരുന്നു പ്രാര്‍ഥനകള്‍ നടന്നത്.