
കോട്ടയം: മദ്യത്തിന്റെ ലഭ്യത കുറയ്ക്കുമെന്ന് പറഞ്ഞ് അധികാരത്തില്‍ വന്ന ശേഷം ബാറുകളുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിപ്പിക്കുകയും , ബ്രൂവറി ഉള്‍പ്പടെ തുടങ്ങാന്‍ അനുമതി നല്‍കുകയും ചെയ്യുന്ന സര്‍ക്കാര്‍ പാവപ്പെട്ട ജനതയുടെ ബലഹീനത ചൂഷണം ചെയ്യുകയാണെന്ന് ഓര്‍ത്തഡോക്സ് സഭ മദ്യവര്‍ജ്ജന സമിതി. സ്ക്കൂളുകളുടെയും,ആരാധനലായങ്ങളുടെയും സമീപത്തേക്ക് കള്ളുഷാപ്പുകള്‍ കൂടി എത്തിക്കാനുള്ള നീക്കം ആരോടുള്ള വെല്ലുവിളിയാണെന്ന് മദ്യവര്‍ജ്ജന സമിതി പ്രസിഡന്റ് യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ് മെത്രാപ്പോലീത്ത ചോദിച്ചു.
ലഹരിമുക്ത ഭവനം, ലഹരി മുക്ത ഇടവക, ലഹരി മുക്ത സഭ, ലഹരി മുക്ത നാട് ഇതാണ് സഭ ലക്ഷ്യം വെക്കുന്നത്. നാടിന്റെ നന്മക്കൊപ്പം നില്‍ക്കേണ്ട സര്‍ക്കാര്‍ മദ്യലോബികളുടെ പിണിയാളാകുന്നത് ഭാവി തലമുറയെ ഇല്ലാതാക്കാന്‍ മാത്രമേ ഉപകരിക്കൂ. എലപ്പുള്ളിയില്‍ ബ്രൂവറി തുടങ്ങുമ്പോള്‍ കുടിവെള്ളക്ഷാമം രൂക്ഷമാകും. നെല്‍ക്കര്‍ഷകര്‍ ഇപ്പോള്‍ തന്നെ വെള്ളം ലഭിക്കാതെ പ്രതിസന്ധി നേരിടുന്നുണ്ട്. കൃഷിക്കാരെയും, സാധാരണ മനുഷ്യരെയും പരിഗണിക്കാതെയുള്ള സര്‍ക്കാരിന്റെ നീക്കങ്ങള്‍ ജനാധിപത്യ മര്യാദയല്ലെന്നും മെത്രാപ്പോലീത്ത കൂട്ടിച്ചേര്‍ത്തു.
ഓര്‍ത്തഡോക്സ് സഭ മദ്യവര്‍ജ്ജന സമിതിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് മാസം സെക്രട്ടറിയേറ്റ് പടിക്കല്‍ ഒരു ദിവസത്തെ ഉപവാസം നടത്തുമെന്ന് സമിതി ഭാരവാഹികളായ ഫാ: കുര്യാക്കോസ് തണ്ണിക്കോട്ട്, ഫാ മാത്യൂസ് വട്ടിയാനിക്കല്‍, ഫാ.വര്‍ഗീസ് ജോര്‍ജ് ചേപ്പാട്, ഫാ.തോമസ് ചകിരിയില്‍, അലക്സ് മണപ്പുറത്ത്, ഡോ. റോബിന് പി.മാത്യു, ഫാ ബിജു ആന്‍ഡ്രൂസ്, എന്നിവര്‍അറിയിച്ചു.
Content Highlights: Kerala Orthodox Church criticizes the government`s liquor policy.
Published: 20 Feb 2025, 05:51 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented