തിരുവനന്തപുരം: കേരളത്തിലെ ഐടി മേഖലയിൽ കഴിഞ്ഞ അഞ്ചുവർഷത്തിനിടെ നേരിട്ട് നിയമനം ലഭിച്ചത് 72,572 ജീവനക്കാർക്ക്. ഏറ്റവുമധികം നിയമനം നടന്നത് കൊച്ചി ഇൻഫോപാർക്ക് കേന്ദ്രീകരിച്ചുള്ള കമ്പനികളിൽ. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് സൈബർ പാർക്കുകളിലും സോഫ്റ്റ്‌വേർ കയറ്റുമതിയിൽ വൻകുതിച്ചുചാട്ടമുണ്ടായി. 2016-17 സാമ്പത്തികവർഷം 8000 കോടി രൂപയുടേതായിരുന്നു കയറ്റുമതി. 2024-25 കാലത്ത് ഇത് 26,191 കോടി രൂപയുടേതായി.
അഞ്ചുവർഷംമുൻപ് മൂന്ന് ഐടി പാർക്കുകളും കേന്ദ്രീകരിച്ച് 702 കമ്പനികൾ മാത്രമാണ് പ്രവർത്തിച്ചിരുന്നത്. ഇപ്പോൾ 1163 ആയി. പാർക്കുകളിലെ അടിസ്ഥാനസൗകര്യങ്ങൾ വർധിച്ചതോടെ ആഗോള കമ്പനികൾ ഉൾപ്പെടെയുള്ളവ കൂടുതലായി കേരളത്തിലെത്തി. ഇത് ജീവനക്കാരുടെ എണ്ണവും സോഫ്റ്റ്‌വേർ കയറ്റുമതിയും വർധിക്കാൻ കാരണമായി.
കൊച്ചി ഇൻഫോപാർക്കിൽ 2026-17ൽ 70 ലക്ഷം ചതുരശ്രയടി ഐടി സ്‌പെയ്‌സാണ് ഉണ്ടായിരുന്നതെങ്കിൽ ഇപ്പോഴത് 92.62 ലക്ഷം ചതുരശ്രയടിയാണ്. തിരുവനന്തപുരം ടെക്നോപാർക്കിൽ 85.1 ലക്ഷം ചതുരശ്രയടിയിൽനിന്ന് 127.2 ലക്ഷം ചതുരശ്രയടിയായി വർധിച്ചു. കോഴിക്കോട് സൈബർ പാർക്കിൽ 12,000 ചതുരശ്രയടി 2.88 ലക്ഷം ചതുരശ്രയടിയായും കൂടി.
ഇൻഫോ പാർക്കിൽ 3000 കോടി രൂപയുടെ സോഫ്റ്റ്‌വേർ കയറ്റുമതിയാണ് 2016-17 സാമ്പത്തികവർഷത്തിൽ നടന്നതെങ്കിൽ നിലവിൽ ഇത് 11,486 കോടി രൂപയുടേതാണ്. തിരുവനന്തപുരം ടെക്നോപാർക്കിൽ സോഫ്റ്റ്‌വേർ കയറ്റുമതി 5000 കോടി രൂപയിൽനിന്ന് 14,575 കോടി രൂപയായി ഉയർന്നു. കോഴിക്കോട് സൈബർ പാർക്കിൽ ഇത് 2.97 കോടി രൂപയിൽനിന്ന് 130 കോടി രൂപയായി വർധിച്ചു. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ 594 കോടി രൂപയാണ് മൂന്ന് പാർക്കുകൾക്കുമായി സർക്കാർ ചെലവഴിച്ചത്.
Content Highlights: Kerala`s IT sector experienced significant growth in the last five years
Published: 05 Oct 2025, 03:43 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented