തിരുവനന്തപുരം: സർക്കാർ ഓഫീസുകളിലെ പ്രവൃത്തിദിനം ആഴ്ചയിൽ അഞ്ച് ദിവസമാക്കാനുള്ള നിർദേശത്തിൽ ജീവനക്കാർക്കിടയിൽ ഏകാഭിപ്രായം. പൊതു അവധിയും കാഷ്വൽ ലീവും വെട്ടിച്ചുരുക്കാൻ അനുവദിക്കില്ലെന്ന് സംഘടനാ പ്രതിനിധികൾ വ്യക്തമാക്കി. സർക്കാർ ജീവനക്കാരുടെ സംഘടനാ പ്രതിനിധികളുമായി ചീഫ് സെക്രട്ടറി നടത്തിയ ഓൺലൈൻ മീറ്റിങ്ങിലാണ് സംഘടനകൾ തങ്ങളുടെ അഭിപ്രായം അറിയിച്ചത്.
സംസ്ഥാനത്തെ സർക്കാർ ഓഫീസുകളിൽ പ്രവൃത്തിദിവസം ആഴ്ചയിൽ ആറിൽനിന്ന് അഞ്ചാക്കി കുറയ്ക്കാനുള്ള നിർദേശം തത്വത്തിൽ അംഗീകരിച്ചിരിക്കുകയാണെന്ന് സർവീസ് സംഘടനകൾ വ്യക്തമാക്കി. പ്രവൃത്തിസമയം കൂട്ടുന്നതും അംഗീകരിച്ചിട്ടുണ്ട്.
ആഴ്ചയിൽ രണ്ട് അവധി ദിനം നൽകുന്നതിന്റെ കുറവ് നികത്താൻ ദിവസവുമുള്ള പ്രവൃത്തിസമയം കൂട്ടുന്നതിലൂടെ സാധിക്കുമെന്ന് യോഗത്തിൽ അഭിപ്രായമുയർന്നു. അതേസമയം, ശനിയാഴ്ച അവധി നൽകുന്നതിനുവേണ്ടി ലീവ് വെട്ടിക്കുറയ്ക്കുന്നതിനെ സർവീസ് സംഘടനകൾ എതിർത്തു. പ്രതിനിധികൾ ഉന്നയിച്ച ആവശ്യങ്ങളിൽ സർക്കാരിന്റെ തീരുമാനം വരുംദിവസങ്ങളിൽ അറിയിക്കാമെന്ന് ചീഫ് സെക്രട്ടറി യോഗത്തിൽ വ്യക്തമാക്കി.
പ്രവൃത്തിദിവസങ്ങൾ ആറിൽനിന്ന് ആഴ്ചയിൽ അഞ്ചായി കുറയ്ക്കുന്നത് സർക്കാരിന് സാമ്പത്തിക നേട്ടമുണ്ടാക്കുമെന്നാണ് വിലയിരുത്തൽ. ഭരണച്ചെലവ് കുറയ്ക്കാമെന്നുള്ളതാണ് പ്രധാനം. നിലവിൽ 42 മണിക്കൂറാണ് ആഴ്ചയിലെ പ്രവൃത്തി സമയം.
Content Highlights: Kerala government employees favor a 5-day work week. Learn about extended daily hours, leave policy concerns, and potential cost savings for the state.
Published: 06 Feb 2026, 04:44 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented