തിരുവനന്തപുരം: ഓഗസ്റ്റ് 31 മുതൽ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ഓണം ഫെയർ പ്രവർത്തനമാരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വെളിച്ചെണ്ണ വില നിയന്ത്രിക്കുന്നതിനായി സർക്കാരിന് ഇടപെടാൻ കഴിഞ്ഞു. 250 കോടിയിൽ കുറയാത്ത കച്ചവടം സപ്ലൈകോ വഴി ഓണക്കാലത്ത് ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ഓണം സമൃദ്ധമായി ആഘോഷിക്കാൻ ജനങ്ങൾക്ക് കഴിയണം. പൊതുവിപണിയിൽ അതിനുള്ള ഇടപെടലാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
റേഷൻ സംവിധാനത്തെ ദുർബലപ്പെടുത്തുന്നതാണ് കേന്ദ്രസർക്കാർ നയമെന്നും അദ്ദേഹം വിമർശിച്ചു. ബദൽ നയം നടപ്പിലാക്കുന്നതുകൊണ്ടാണ് സംസ്ഥാനം വേറിട്ട് നിൽക്കുന്നത്. ഒരു മണി അരി പോലും അധികം നൽകാൻ കേന്ദ്രം തയ്യാറായില്ല. അങ്ങനെ നൽകാൻ കഴിയില്ലെന്നാണ് പറഞ്ഞത്. മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ഓണക്കാലത്ത് ഭക്ഷ്യ വകുപ്പ് വിപണിയിൽ ഇടപെട്ടതിലൂടെ അരി ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കളുടെ വില നിയന്ത്രിക്കാനായെന്നും 60 ലക്ഷം രൂപയുടെ സബ്സിഡി വസ്തുക്കൾ ഉപഭോക്താക്കൾ കഴിഞ്ഞമാസം സപ്ലൈകോ വഴി വാങ്ങിയതായും മന്ത്രി ജി ആർ അനിൽ പറഞ്ഞു. സംസ്ഥാനത്ത് റേഷൻ കടകളെ ആശ്രയിക്കുന്ന ആളുകളുടെ എണ്ണം വർദ്ധിക്കുന്നത് ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾ നൽകാൻ കഴിയുന്നതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: CM criticizes the Centre for weakening the ration system & announces Onam fairs
Published: 25 Aug 2025, 08:44 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented