കേരള ബാങ്ക് എടിഎമ്മുകളില്‍ നടന്നത് വന്‍ കൊള്ള; കൊള്ളയടിച്ച തുക ബിറ്റ് കോയിനാക്കി കൈമാറി


പ്രതീകാത്മക ചിത്രം |ഫോട്ടോ:മാതൃഭൂമി

തിരുവനന്തപുരം: കേരള ബാങ്കില്‍ നടന്നത് വന്‍ എടിഎം കൊള്ളയെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായി. ഒമ്പത് എടിഎമ്മുകളില്‍ നിന്ന് പണം കവര്‍ന്നതായി കണ്ടെത്തി.

തിരുവനന്തപുരത്തടക്കം മൂന്ന് എടിഎമ്മുകളില്‍ നിന്നായി 2.64 ലക്ഷം രൂപ കവര്‍ന്നു എന്നായിരുന്നു കേരള ബാങ്ക് സൈബര്‍ പോലീസിന് നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ മൂന്ന് കാസര്‍കോട് സ്വദേശികളെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് വിദഗ്ദ്ധമായി നടത്തിയ കൊള്ളയാണെന്ന് വ്യക്തമായത്.

അന്വേഷണം പുരോഗമിക്കുന്നതിനിടെ ഓരോ ഘട്ടത്തിലും കൊള്ളയുടെ വ്യാപ്തി വര്‍ധിക്കുകയാണ്. മൂന്ന് എടിഎമ്മില്‍ കൊള്ള നടത്തി എന്നത് ഇപ്പോള്‍ ഒമ്പത് എടിഎമ്മായിട്ടുണ്ട്.

തിരുവനന്തപുരം, വൈക്കം,തൃശൂര്‍, കാസര്‍കോട് തുടങ്ങിയ ഇടങ്ങളിലെ ഒമ്പത് എമ്മുകളില്‍ കൊള്ള നടത്തി എന്നാണ് ഇപ്പോള്‍ വ്യക്തമായത്. ആറ് ലക്ഷത്തോളം രൂപ പ്രതികള്‍ കവര്‍ന്നതായി ഇപ്പോള്‍ കണ്ടെത്തിയിട്ടുണ്ട്. ഈ തുക ഇനിയും കൂടുമെന്നാണ് അന്വേഷണസംഘം വ്യക്തമാക്കുന്നത്.

പിടിയിലായ മൂന്ന് പേരും പിടിയിലാകാനുള്ള ഒരാളുമടക്കം നാല് പേര്‍ ചേര്‍ന്നാണ് കൊള്ള നടത്തിയത്. ഇവര്‍ക്ക് കൊള്ളയ്ക്കായുള്ള സാങ്കേതിക വിദ്യയും കാര്‍ഡുകളും നല്‍കിയത് ഡല്‍ഹി സ്വദേശിയായ രാഹുല്‍ ആണെന്നാണ് കണ്ടെത്തല്‍. ഇയാളെ പിടികൂടാനുള്ള ശ്രമങ്ങള്‍ പോലീസ് നടത്തി വരികയാണ്.

കൊള്ളയടിച്ച തുക ബിറ്റ് കോയിനാക്കി കൈമാറിയെന്നും കണ്ടെത്തിയിട്ടുണ്ട്.


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
adani

2 min

നഷ്ടം കോടികള്‍: നിയമനടപടിയെന്ന് അദാനി; ഭീഷണിയല്ലാതെ ചോദ്യങ്ങള്‍ക്കുത്തരമുണ്ടോയെന്ന് ഹിന്‍ഡെന്‍ബര്‍ഗ്

Jan 27, 2023


temple

1 min

ഓസ്‌ട്രേലിയയില്‍ ഹിന്ദു ക്ഷേത്രങ്ങള്‍ക്കുനേരെ ആക്രമണം; പ്രതിഷേധമറിയിച്ച് ഇന്ത്യ

Jan 26, 2023


Anil Antony

4 min

ഈ പോക്കിന്‌ കോണ്‍ഗ്രസിന് ഭാവി വിദൂരമാണ്, ഒപ്പമുള്ളവരെ കാണുമ്പോള്‍ രാഹുലിനോട് സഹതാപം- അനില്‍ ആന്റണി

Jan 25, 2023

Most Commented