പിണറായി വിജയൻ | ഫോട്ടോ: മാതൃഭൂമി
തിരുവനന്തപുരം: വിവിധ മേഖലകളില്‍ സമൂഹത്തിന് സമഗ്ര സംഭാവന നല്‍കുന്ന വിശിഷ്ട വ്യക്തികള്‍ക്ക് പരമോന്നത സംസ്ഥാന ബഹുമതി ഏര്‍പ്പെടുത്താന്‍ മന്ത്രിസഭാ തീരുമാനം. കേന്ദ്രസര്‍ക്കാരിന്റെ പദ്മ പുരസ്‌കാരത്തിന്റെ മാതൃകയിലാണ് സംസ്ഥാന തലത്തില്‍ പരമോന്നത ബഹുമതി ഏര്‍പ്പെടുത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
കേരള പുരസ്‌കാരം എന്നാണ് പുരസ്‌കാരത്തിന്റെ പേര്. കേരള ജ്യോതി, കേരള പ്രഭ, കേരള ശ്രീ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായി പുരസ്‌കാരം നല്‍കുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
പുരസ്‌കാരങ്ങളുടെ എണ്ണവും വിവരവും വിജ്ഞാപനം ചെയ്ത് എല്ലാവര്‍ഷവും ഏപ്രില്‍ മാസം പൊതുഭരണ വകുപ്പ് നാമനിര്‍ദേശങ്ങള്‍ ക്ഷണിക്കും. കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് പുരസ്‌കാരം പ്രഖ്യാപിക്കും രാജ്ഭവനിലാണ് പുരസ്‌കാര വിതരണ ചടങ്ങ് നടത്തുക.
കേരള ജ്യോതി പുരസ്‌കാരം വര്‍ഷത്തില്‍ ഒരാള്‍ക്കാണ് നല്‍കുക. കേരള പ്രഭ പുരസ്‌കാരം രണ്ട് പേര്‍ക്കും കേരള ശ്രീ പുരസ്‌കാരം അഞ്ച് പേര്‍ക്കും നല്‍കും. പ്രാഥിമിക, ദ്വിതീയ സമിതികളുടെ പരിശോധനയ്ക്ക് ശേഷം അവാര്‍ഡ് സമിതിയാണ് പുരസ്‌കാരം നിര്‍ണയിക്കുകയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
content highlights: kerala awards, state cabinet decides to introduce state honors
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..