തിരുവനന്തപുരം: ഭരണപക്ഷാംഗം പി.പി. ചിത്തരഞ്ജൻ എംഎൽഎയോട് ക്ഷോഭിച്ച് സ്പീക്കർ എ.എൻ. ഷംസീർ. ചോദ്യം വലിച്ചു നീട്ടിയതാണ് സ്പീക്കറെ ചൊടിപ്പിച്ചത്. ചെയറിനോട് വിനയത്തോടെ പെരുമാറണമെന്ന് സ്പീക്കർ ഓർമ്മിപ്പിച്ചു.
ചോദ്യോത്തരവേളയിൽ ചോദ്യം വലിച്ചു നീട്ടി വ്യവസായ രംഗത്തെ നേട്ടങ്ങളെക്കുറിച്ച് പറഞ്ഞു തുടങ്ങിയപ്പോഴാണ് സ്പീക്കർക്ക് ഓർമ്മിപ്പിക്കേണ്ടി വന്നത്. എന്നാൽ 'പറയേണ്ട കാര്യം പറയാതെ പോകാൻ പറ്റില്ല' എന്ന് ചിത്തരഞ്ജൻ എംഎൽഎ പറഞ്ഞു. 'അങ്ങനെ പറഞ്ഞാൽ ചോദ്യത്തിന്റെ സമയം പോകും. പറയാതെ ഒക്കില്ലെന്ന് എങ്ങനെയാണ് പറയാ? അങ്ങനെയാണോ സംസാരിക്കുക' എന്ന് സ്പീക്കർ ക്ഷോഭിച്ചു.
വിദ്യാഭ്യാസ മന്ത്രിക്കെതിരേ നടന്ന അധിക്ഷേപത്തെ ഒരു വാക്കുപറയാതെ പോകാൻ കഴിയില്ല. അതുകൊണ്ടാണ് പറയുന്നതെന്ന് ചിത്തരഞ്ജൻ തിരിച്ചു പറഞ്ഞു. അത് ചോദ്യത്തിൽ അല്ല പറയേണ്ടത് എന്ന് സ്പീക്കർ തിരിച്ചു ക്ഷോഭിച്ചു.
Content Highlights: Kerala Assembly Speaker A.N. Shamseer gets angry at MLA P.P. Chittaranjan for prolonging his question during question hour.
Published: 28 Jan 2026, 10:12 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented