തിരുവനന്തപുരം: സംസ്ഥാനം ആകാംക്ഷയോടെ കാത്തിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, മൂന്ന് മുന്നണികളും വിജയപ്രതീക്ഷയിൽ. ഭരണത്തുടർച്ച ഉണ്ടാകുമെന്ന് എൽഡിഎഫും ഭരണമാറ്റം ഉറപ്പാണെന്ന് യുഡിഎഫും അവകാശപ്പെടുമ്പോൾ, ഇത്തവണ വലിയ മുന്നേറ്റം ഉണ്ടാകുമെന്ന ആത്മവിശ്വാസത്തിലാണ് എൻഡിഎ ക്യാമ്പ്. ഭരണമാറ്റം ഉണ്ടാകുമെന്ന് ഉറച്ചു വിശ്വസിക്കുന്ന യുഡിഎഫ് ക്യാമ്പിൽ വലിയ ഒരുക്കങ്ങളാണ് നടക്കുന്നത്. തിരുവനന്തപുരത്തെ കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവനിൽ പന്തൽ ഉയരുകയും പായസം വെക്കാനുള്ള ചെമ്പുകളും ലഡുവും ഓർഡർ ചെയ്യുകയും ചെയ്തിട്ടുണ്ട്. സർവേകളിൽ പറഞ്ഞതിനേക്കാൾ മികച്ച വിജയം ലഭിക്കുമെന്നാണ് കോൺഗ്രസ് നേതാക്കളുടെ പ്രതീക്ഷ.
തങ്ങൾക്ക് ഭരണത്തുടർച്ച ലഭിക്കുമെന്നും കുറഞ്ഞത് 74 മുതൽ 75 സീറ്റുകൾ വരെ ലഭിക്കുമെന്നും എൽഡിഎഫ് കണക്കുകൂട്ടുന്നു. ഏതൊരു രാഷ്ട്രീയ മാറ്റത്തിലും തങ്ങൾക്ക് ലഭിക്കുമെന്ന് ഉറപ്പുള്ള 50 മണ്ഡലങ്ങൾ ഉണ്ടെന്നാണ് എൽഡിഎഫ് ക്യാമ്പിന്റെ വിലയിരുത്തൽ. മുഖ്യമന്ത്രി പിണറായി വിജയൻ മൂന്നാം തവണയും അധികാരം നേടി ചരിത്രപരമായ നേട്ടത്തിലേക്ക് എത്തുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.
ഇത്തവണ കുറഞ്ഞത് അഞ്ച് സീറ്റുകളിലെങ്കിലും വിജയിക്കാൻ കഴിയുമെന്ന് എൻഡിഎ പ്രതീക്ഷിക്കുന്നു. പ്രത്യേകിച്ചും നേമത്തും കഴക്കൂട്ടത്തും മികച്ച വിജയം നേടാമെന്നാണ് ബിജെപി കണക്കുകൂട്ടുന്നത്. തിരുവനന്തപുരം ജില്ലയിൽ വട്ടിയൂർക്കാവ്, കഴക്കൂട്ടം തുടങ്ങിയ മണ്ഡലങ്ങളിൽ ശക്തമായ ത്രികോണ മത്സരമാണ് നടന്നത്. ഇവിടങ്ങളിൽ ആർക്ക് വേണമെങ്കിലും വിജയസാധ്യതയുണ്ടെന്നും മത്സരങ്ങൾ ഇഞ്ചോടിഞ്ചാണെന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
മിക്ക പ്രമുഖ നേതാക്കളും ഫലം തത്സമയം അറിയുന്നതിനായി തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്. എൽഡിഎഫിന് വേണ്ടി എം.വി. ഗോവിന്ദൻ തലസ്ഥാനത്തുണ്ട്. യുഡിഎഫ് നേതാക്കളായ വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെ. മുരളീധരൻ എന്നിവരും തിരുവനന്തപുരത്താണ്. ഇതിൽ വി.ഡി. സതീശൻ കന്റോൺമെന്റ് ഹൗസിലിരുന്നാണ് ഫലം വിലയിരുത്തുക. മുഖ്യമന്ത്രി പിണറായി വിജയൻ നിലവിൽ കണ്ണൂരിലാണുള്ളത്
പല പ്രമുഖ നേതാക്കളുടെയും രാഷ്ട്രീയ ഭാവി നിർണയിക്കുന്ന ഒന്നായിരിക്കും ഈ തെരഞ്ഞെടുപ്പ് ഫലം. വി.ഡി. സതീശൻ, കെ. മുരളീധരൻ, രാജീവ് ചന്ദ്രശേഖർ തുടങ്ങിയവരുടെയെല്ലാം രാഷ്ട്രീയ നിലപാടുകൾക്ക് ഈ ഫലം നിർണ്ണായകമാകും.
Content Highlights: LDF projects 74-75 seats for a historic third consecutive term., UDF anticipates a regime change with elaborate celebration preparations., NDA eyes major gains in constituencies like Nemom and Kazhakkoottam., Key leaders including V.D. Satheesan and Pinarayi Vijayan await decisive results., Triangular contests in Thiruvananthapuram district remain the focus of the 2026 polls.
Published: 03 May 2026, 04:48 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented