കരിന്തളം(കാസർകോട്): പൊതുപരിപാടിയുടെ സദസ്സിലേക്ക് ഓടിക്കയറിയ പന്നിയുടെ കുത്തേറ്റ് മൂന്നുപേർക്ക് പരിക്ക്. ചായ്യോത്ത് എൻ.ജി. സ്മാരക വായനശാലയുടെ വിജ്ഞാനോത്സവ പരിപാടിക്കിടെയാണ് കാട്ടുപന്നി ഓടിക്കയറിയത്.
ഞായറാഴ്ച വൈകിട്ട് 6.30-നാണ് സംഭവം. കുട്ടികളടക്കം നൂറോളംപേരടങ്ങുന്ന സദസ്സിലേക്കാണ് കൂറ്റൻ കാട്ടുപന്നി അക്രമാസക്തമായി ഓടിക്കയറിയത്. വായനശാലാ സെക്രട്ടറി ബി.ബാബുരാജ് (58), എക്സിക്യുട്ടീവ് അംഗം എ.അപ്പു (75), വി.അജിത്ത് എന്നിവർക്കാണ് പരിക്കേറ്റത്.
പന്നിയെ കണ്ട് ആളുകൾ പരിഭ്രാന്തരായി ഓടി. പരിക്കേറ്റ രണ്ടുപേരെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആസ്പത്രിയിലേക്ക് മാറ്റി. ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. വികസനസദസ്സിന്റെ സമാപനച്ചടങ്ങിൽ നന്ദിപറയുന്നതിനിടെയാണ് കാട്ടുപന്നിയുടെ ആക്രമണമുണ്ടായത്.
Content Highlights: Three people, including two elderly individuals, were injured when a wild boar stormed into a public event in Karinthalam, Kasaragod. Panic ensued as the boar charged the crowd. Read more for details.
Published: 23 Feb 2026, 12:02 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented