
കാസർകോട്: ദേശീയപാത 66-ൽ പോത്തിൻകൂട്ടമെത്തിയതോടെ ഗതാഗതം തടസ്സപ്പെട്ടു. മൊഗ്രാത്തിലെ സർവീസ് റോഡിൽ നിന്നുമാണ് പോത്തുകൾ ദേശീയപാതയിലേക്ക് കയറിയത്. പോത്തിൻകൂട്ടത്തെ റോഡിൽ നിന്ന് മാറ്റാനും ഗതാഗതം പുനഃസ്ഥാപിക്കാനുമായി ദേശീയപാത സുരക്ഷാ വിഭാഗവും അഗ്നിരക്ഷാസേനയും ചേർന്ന് പ്രവർത്തനം ആരംഭിച്ചു.
പോത്തുകളെ റോഡിൽ നിന്ന് മാറ്റി സർവീസ് റോഡിലേക്ക് വഴിതിരിച്ചുവിടാനുള്ള ശ്രമങ്ങളാണ് നിലവിൽ നടന്നുകൊണ്ടിരിക്കുന്നത്. അണങ്കൂർ ഭാഗത്തെ സർവീസ് റോഡിലേക്ക് ഇതിനെ വഴിതിരിച്ചു വിടാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. ഉടനെ പോത്തുകളെ ദേശീയപാതയിൽ നിന്ന് മാറ്റുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി. അതേസമയം, പോത്തിൻകൂട്ടത്തിന്റെ ഉടമസ്ഥനെ ഇതുവരെയും കണ്ടെത്താൻ സാധിച്ചിട്ടില്ല.
Content Highlights: NH 66 in Kasaragod faces severe traffic disruption due to a large cattle herd blocking the highway for nearly 8 km. Rescue efforts underway.
Published: 22 Nov 2025, 03:53 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented