കുഴിത്തുറ(കന്യാകുമാരി): മാർത്താണ്ഡം മേൽപ്പാലത്തിൽ കൂട്ടിയിടിയിൽപ്പെട്ട വാഹനത്തിൽനിന്ന് കോഴിക്കൂടുകൾ ദേഹത്തുവീണ് ബൈക്ക് യാത്രക്കാരൻ മരിച്ചു. പരിക്കേറ്റ അഞ്ചുപേർ ആശുപത്രിയിൽ ചികിത്സയിലാണ്. നിദ്രവിള ചാത്താങ്കോട് സ്വദേശി രമേഷാണ് (45) മരിച്ചത്. ഏഴ് വാഹനങ്ങളാണ് തിങ്കളാഴ്ച പുലർച്ചെ ഒന്നരയോടെ നടന്ന അപകടത്തിൽപ്പെട്ടത്.
കുഴിത്തുറ ഭാഗത്തേക്കു മീൻകയറ്റിവന്ന കണ്ടെയ്നർ ലോറി കോഴികളുമായി മുന്നിൽപ്പോയ വാഹനത്തിൽ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ കോഴികളുമായി വന്ന വാഹനം മുന്നിൽപ്പോയ ടോറസ് ലോറിയിൽ ഇടിച്ചു. ടോറസ് ലോറി രണ്ട് കാറുകളിൽ ഇടിച്ചുനിന്നു. ഇതിനിടെ കോഴികളെ അടച്ചിരുന്ന കൂടുകൾ, അതുവഴി ബൈക്കിൽ വരുകയായിരുന്ന രമേഷിന്റെയും സഹയാത്രികനായ മണികണ്ഠന്റെയും ദേഹത്തുവീണു. രമേഷ് സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു.
കോഴിയുമായി വന്ന വാഹനത്തിലെ ഡ്രൈവർക്കും കാർ യാത്രക്കാരായ മൂന്ന് പേർക്കും പരിക്കുണ്ട്. അപകടത്തിൽ രണ്ട് ബൈക്കുകൾ ഉൾപ്പെടെ ഏഴു വാഹനങ്ങൾക്കു കേടുപാട് സംഭവിച്ചു. അഗ്നിരക്ഷാസേന എത്തിയാണ് കോഴികയറ്റിവന്ന വാഹനത്തിലെ ഡ്രൈവറെ പുറത്തിറക്കിയത്. മാർത്താണ്ഡം പോലീസ് കേസെടുത്തു.
Content Highlights: Tragic accident on Marthandam overbridge in Kanyakumari. Bike rider dies after chicken cages fell from a crashed vehicle. Five injured. Read details.
Published: 20 Jan 2026, 08:24 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented