നടുവിൽ(കണ്ണൂർ): രാവിലെ പെരുവാറ്റിനിറങ്ങിയ ആലക്കുന്ന് ചാമുണ്ഡി തെയ്യത്തിനുനേരേ പാഞ്ഞടുത്ത് തെരുവുനായ്ക്കൾ.
തെയ്യം രൗദ്രഭാവത്തിൽ കൈ ഉയർത്തി ശബ്ദമുണ്ടാക്കിയതോടെ നായ്ക്കൾ പിന്തിരിഞ്ഞ് വന്ന വഴിക്കോടി. എൻജിനിയറിങ് വിദ്യാർഥിയായ ആദിത്യനാഥാണ് ആലക്കുന്ന് ചാമുണ്ഡിക്കോലം കെട്ടിയത്. തൃക്കരിപ്പൂർ ഗവ. എൻജിനിയറിങ് കോളേജിൽ കമ്പ്യൂട്ടർ സയൻസ് അഞ്ചാംസെമസ്റ്റർ വിദ്യാർഥിയാണ് ആദിത്യനാഥ്.
നടുവിൽ ബാലവാടിക്കുസമീപം കഴിഞ്ഞദിവസമാണ് സംഭവം. ഇവിടെനിന്ന് രണ്ടുകിലോമീറ്റർ അകലെ പള്ളിത്തട്ട് മന്നൻകണ്ടി തറവാട് ദേവസ്ഥാനത്ത് കെട്ടിയാടിയ ആലക്കുന്ന് ചാമുണ്ഡിയാണ് പെരുവാറ്റിനിറങ്ങിയത്. ആലക്കുന്ന് ചാമുണ്ഡി നടുവിൽ പടിഞ്ഞാറ് ദേശത്തുള്ള ചുഴലിഭഗവതി ക്ഷേത്രം, പൊള്ളോലിടം, ഒതയോത്തിടം തറവാട് ദേവസ്ഥാനങ്ങൾ സന്ദർശിക്കുന്ന ചടങ്ങാണ് പെരുവാറ്റ് പാച്ചിൽ. പുലർച്ചെ കെട്ടിയാടിയ സ്ഥലത്തുനിന്ന് അകമ്പടിക്കാരോ വാദ്യക്കാരോ ഇല്ലാതെയാണ് തെയ്യം ഇവിടങ്ങളിലെത്തുന്നത്.
ചുഴലി ഭഗവതിക്ഷേത്രവും പൊള്ളോലിടവും സന്ദർശിച്ചശേഷം ഇടവഴിയിലൂടെ ഒതയോത്തിടത്തിലേക്ക് കടന്നപ്പോഴാണ് മൂന്ന് തെരുവുനായ്ക്കൾ അപ്രതീക്ഷിതമായി കുരച്ചെത്തിയത്. നായകൾ പിന്തിരിഞ്ഞതോടെ തെയ്യം പെരുവാറ്റ് യാത്ര തുടർന്നു.
തെയ്യത്തെ കാണാൻ റോഡരികിൽനിന്നിരുന്ന മുൻ പഞ്ചായത്ത് സെക്രട്ടറി എ.വി.പ്രകാശനാണ് രംഗം മൊബൈൽ ക്യാമറയിൽ പകർത്തിയത്.
Content Highlights: A dramatic incident unfolded as stray dogs lunged at a Theyyam performer during the `Peruvaniniirangi` ritual in Naduvil, Kannur. Witness the powerful encounter!
Published: 12 Feb 2026, 09:17 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented