കണ്ണൂർ: ജയിൽചാടിയ കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയുടെ പുതിയ സിസിടിവി ദൃശ്യം പുറത്ത്. പുലർച്ചെ 5.55-നുള്ള ദൃശ്യമാണ് ഇപ്പോൾ പുറത്തുവന്നത്. ജയിൽ ചാടിയതിന് ശേഷം റോഡിൽകൂടി പുതിയതെരു ഭാഗത്തേക്ക് നടന്നുപോകുന്നതാണ് ദൃശ്യങ്ങളിൽ കാണുന്നത്.

To advertise here,

തൊട്ടടുത്തുകൂടെ വാഹനങ്ങൾ കടന്നുപോകുന്നുണ്ടെങ്കിലും അവയിൽ കയറാൻ കൂട്ടാക്കാതെ നടന്നുപോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്. കൈപ്പത്തി ഒളിപ്പിക്കാൻ തലയിലുള്ള കൈട്ടിൽ പൂഴ്ത്തിവെച്ചിരിക്കുന്നതും കാണാം.

രാത്രി 1.14-ന് സെല്ലിൽനിന്ന് പുറത്തേക്ക് ചാടുന്നതിന്റെ ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. തുടർന്ന് ജയിലിനകത്തുള്ള വളപ്പിൽ ഏറെ നേരം ചിലവഴിച്ച ശേഷം മതിൽച്ചാടി പുറത്തെത്തുകയായിരുന്നു. 4.15 ഓടെയായിരുന്നു ഗോവിന്ദച്ചാമി പുറത്തെത്തിയതെന്നാണ് വിവരം. ഇതിനുശേഷം ദിശമാറി ഗോവിന്ദച്ചാമി സഞ്ചരിച്ചതായാണ് വിവരം. തുടർന്ന് കണ്ണൂർ ഭാഗത്തേക്കുള്ള വഴി മനസ്സിലാക്കിയ ശേഷം പോയ വഴിയേ തിരിച്ചുവന്നതായാണ് സിസിടിവി ദൃശ്യങ്ങൾ വ്യക്തമാക്കുന്നത്. 

ഏഴ് മണിയോടെയാണ് ഗോവിന്ദച്ചാമി സെല്ലിൽനിന്ന് രക്ഷപ്പെട്ട വിവരം പോലീസ് മനസ്സിലാക്കുന്നത്. തുടർന്ന് നടത്തിയ തിരച്ചിലിൽ ഗോവിന്ദച്ചാമിയെ പിടികൂടുകയായിരുന്നു.