കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷനില്‍ മുസ്ലീം ലീഗ് അംഗം കെപിഎ സലീം കൂറുമാറി. ഇതോടെ ഡെപ്യൂട്ടി മേയര്‍ പികെ രാഗേഷിനെതിരേ എല്‍ഡിഎഫിന്റെ അവിശ്വാസ പ്രമേയം പാസാകുമെന്ന് ഉറപ്പായി. 

To advertise here,

വെള്ളിയാഴ്ച രാവിലെ നടക്കുന്ന കൗണ്‍സില്‍ യോഗത്തില്‍ അവിശ്വാസ പ്രമേയം അവതരിപ്പിക്കും. നിലവില്‍ 55 അംഗ കൗണ്‍സിലില്‍ ഒരു അംഗത്തിന്റെ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് ഭരണം നടത്തുന്നത്. കക്കാട് വാര്‍ഡ് കൗണ്‍സിലറായ മുസ്ലിം ലീഗിലെ കെപിഎ സലീം എല്‍ഡിഎഫിന് അനുകൂലമായി വോട്ട് ചെയ്യുന്നതോടെ അവിശ്വാസ പ്രമേയം പാസാകും. 

കഴിഞ്ഞ രണ്ട് മാസമായി കെപിഎ സലീം ഒളിവിലായിരുന്നു. ഇദ്ദേഹം കൂറുമാറുമെന്ന് നേരത്തെ അഭ്യൂഹമുണ്ടായിരുന്നു. യുഡിഎഫ് നല്‍കിയ വിപ്പ് സലീം സ്വീകരിക്കുകയും ചെയ്തിരുന്നില്ല. ഇതോടെ സലീമിന്റെ വീടിന് മുന്നില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ വിപ്പ് ഒട്ടിച്ചുവെച്ചിരുന്നു.

content highlights; kannur corporation administration, muslim league member KPA saleem