കണ്ണൂര്‍: സെന്‍ട്രല്‍ ജയിലില്‍നിന്ന് വീണ്ടും മൊബൈല്‍ഫോണുകള്‍ പിടികൂടി. ജയിലിലെ അഞ്ച്, ആറ് ബ്ലോക്കുകളില്‍നിന്നായാണ് മൂന്ന് മൊബൈല്‍ഫോണുകളും ഒരു ചാര്‍ജറും ഒരു ഇയര്‍ഫോണും പിടികൂടിയത്. വാട്ടര്‍ടാങ്കിനടിയിലും കല്ലുകള്‍ക്കിടയിലും ഒളിപ്പിച്ചനിലയിലാണ് ഇവയെല്ലാം കണ്ടെടുത്തത്.
വെള്ളിയാഴ്ച രാത്രി ജയിലില്‍ നടത്തിയ പരിശോധനയിലാണ് കീപാഡ് ഫോണുകളും ചാര്‍ജറുമെല്ലാം പിടികൂടിയത്. ഒരാഴ്ച മുന്‍പും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് സ്മാര്‍ഫോണും പിടികൂടിയിരുന്നു. ഗോവിന്ദച്ചാമിയുടെ ജയില്‍ച്ചാട്ടത്തിന് പിന്നാലെ സുരക്ഷ വര്‍ധിപ്പിച്ചതായി അധികൃതര്‍ അവകാശപ്പെടുന്നതിനിടെയാണ് തുടര്‍ച്ചയായി മൊബൈല്‍ഫോണുകളും ജയിലില്‍നിന്ന് പിടിച്ചെടുക്കുന്നത്.
ഫോണുകള്‍ ജയിലിന്റെ മതിലിന് പുറത്തുനിന്ന് അകത്തേക്ക് എറിഞ്ഞുകൊടുക്കുന്നതാണെന്നാണ് ജീവനക്കാര്‍ പറയുന്നത്. അതേസമയം, മൊബൈല്‍ ചാര്‍ജര്‍ അടക്കം തടവുകാര്‍ എങ്ങനെയാണ് ജയിലിനുള്ളില്‍ ഉപയോഗിക്കുന്നതെന്നതും ചോദ്യമാണ്.
Content Highlights: 3 mobile phones, a charger, and earphones were found hidden inside Kannur Central Jail
Published: 10 Aug 2025, 10:39 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented