കാസര്‍കോട്: എം.സി.ഖമറുദ്ദീന്റെ ജാമ്യാപേക്ഷ ഹോസ്ദുര്‍ഗ് മജിസ്‌ട്രേറ്റ് കോടതി തളളി.കഴിഞ്ഞ ദിവസം തന്നെ ജാമ്യം അനുവദിക്കണമെന്ന വാദത്തെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തിരുന്നു.
ഐ.പി.സി.420,406,409 വകുപ്പുകള്‍ കമറുദ്ദീനെതിരെ നിലനില്‍ക്കില്ലെന്നാണ് പ്രതിഭാഗം വാദിച്ചത്. തട്ടിപ്പിനിരയായവര്‍ പോലും ക്രിമിനല്‍ കുററം ഖമറുദ്ദീന്‍ ചെയ്തിട്ടുണ്ടെന്ന പരാതി നല്‍കിയിട്ടില്ലെന്ന് അവര്‍ ചൂണ്ടിക്കാട്ടി. രാഷ്ട്രീയ ലക്ഷ്യം വെച്ചുകൊണ്ടാണ് പോലീസ് 420, 406, 409 എന്നീ വകുപ്പുകള്‍ ചേര്‍ത്ത് ഖമറുദ്ദീനെ റിമാന്‍ഡ് ചെയ്തതു എന്നായിരുന്നു പ്രതിഭാഗത്തിന്റെ പ്രധാനവാദം. എന്നാല്‍ ആ വാദത്തെ പ്രോസിക്യൂഷന്‍ ശക്തിയുക്തം എതിര്‍ത്തു.
2017-ന് ശേഷം സ്ഥാപനവുമായി ബന്ധപ്പെട്ട ഒരു കാര്യവും കമ്പനി രജിസ്ട്രാറിനെ അറിയിച്ചിരുന്നില്ല. 2017 ഓഗസ്റ്റില്‍ സ്ഥാപനം പൂട്ടിപ്പോയതിന് ശേഷം 2019 ആറാം മാസത്തില്‍ പോലും ഖമറുദ്ദീനും മറ്റും നിക്ഷേപം സ്വീകരിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ തട്ടിപ്പ് നടത്തുന്നതിന് ലക്ഷ്യം വെച്ചുകൊണ്ടുളള നീക്കമായിരുന്നു സ്ഥാപന ഉടമകള്‍ നടത്തുന്നതെന്നായിരുന്നു പോസിക്യൂഷന്റെ വാദം. ഈ വാദങ്ങള്‍ പരിഗണിച്ചുകൊണ്ടാണ് ഹോസ്ദുര്‍ഗ് മജിസ്‌ട്രേറ്റ് കോടതി ഖമറുദ്ദീനെതിരേയുളള മൂന്നുകേസുകളിലുളള ജാമ്യാപേക്ഷ തള്ളിയിരിക്കുന്നത്.
ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ നവംബര്‍ ഏഴിനാണ് ഖമറുദ്ദീനെ പോലീസ് അറസ്റ്റ് ചെയ്തത്. 800 ഓളം നിക്ഷേപകരില്‍ നിന്നായി 150 കോടിയിലേറെ തട്ടിപ്പ് നടന്നുവെന്നാണ് ആരോപണം. ഉദുമയിലും കാസര്‍കോടും ഉള്‍പ്പെടെ ഒട്ടേറെ കേസുകള്‍ ഖമറുദ്ദീനെതിരേ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതോടെയാണ് അന്വേഷണം പ്രത്യേക സംഘം ഏറ്റെടുത്തത്. പണം തിരിച്ചുകിട്ടില്ല എന്നുറപ്പായതോടെയാണ് നിക്ഷേപകര്‍ പരാതി നല്‍കിയത്.
Content Highlights:Kamaruddin fails to get bail from Hosdurg magistrate Court
Published: 12 Nov 2020, 11:26 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented