
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ഇത്തരം ആക്രമണങ്ങൾ പ്രതീക്ഷിച്ചതാണെന്ന് മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ശബരിമലയിൽ മന്ത്രിക്ക് ഇടപെടുന്നതിന് പരിധികളുണ്ടെന്ന് എല്ലാവർക്കും അറിയാമെന്നും ഇതുവരെ ഉയർന്നുവന്ന ആരോപണങ്ങൾക്കെല്ലാം വിശദീകരണം നൽകിയിട്ടുണ്ടെന്നും കടകംപള്ളി പറഞ്ഞു.
'സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണം ഹൈക്കോടതിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലും ഹൈക്കോടതി തന്നെ നിയോഗിച്ച ഉന്നത പോലീസ് ഉദ്യോഗസ്ഥന്മാരുടെ നേതൃത്വത്തിലുമാണ് നടക്കുന്നത്. അന്വേഷണം ഏറ്റവും ശരിയായ രൂപത്തിൽ നടക്കുന്നു എന്നത് പൊതുസമൂഹം തന്നെ കാണുന്നുണ്ട്.' കടകംപള്ളി പറഞ്ഞു.
'പ്രതിപക്ഷം ഇപ്പോൾ കാട്ടിക്കൂട്ടുന്നത് രാഷ്ട്രീയമായ കാഴ്ചപ്പാടോടുകൂടിയുള്ള പ്രവർത്തനങ്ങളാണ്. ഈ വിഷയത്തെ രാഷ്ട്രീയവത്കരിക്കുന്നതിനായി തുടക്കം മുതൽ നടത്തുന്ന പരിശ്രമത്തിന്റെ ഭാഗമാണത്. അതിനെ അങ്ങനെ മാത്രമ കണ്ടാൽ മതി. സംഭവം നടന്ന കാലയളവിലെ ദേവസ്വം മന്ത്രി എന്ന നിലയിൽ എനിക്കെതിരെ വരുന്ന ആക്രമണങ്ങൾ ഞാൻ പ്രതീക്ഷിച്ചതാണ്.' അദ്ദേഹം വ്യക്തമാക്കി.
'പക്ഷേ ഞാൻ നേരത്തേ വിശദീകരിച്ചിട്ടുള്ളതുപോലെ, ക്ഷേത്രങ്ങളിലെ അത്തരം കാര്യങ്ങളിലൊന്നും ദേവസ്വം മന്ത്രിക്ക് യാതൊരുപങ്കും ഇല്ല. അത് എല്ലാവർക്കും അറിയാവുന്ന കാര്യവുമാണ്. ഓരോ ദിവസവും പുറത്തുവരുന്ന വാർത്തകളുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ചെല്ലാം ഇതിനുമുമ്പുതന്നെ വിശദീകരിച്ച് കഴിഞ്ഞതാണ്. അതിൽ ഇനിയും വിശദീകരിക്കേണ്ടതായ കാര്യങ്ങളൊന്നും ഇല്ല.' കടകംപള്ളി പറഞ്ഞു.
Content Highlights: Former minister Kadakampally Surendran states Sabarimala gold smuggling attack was expected. Explains ministerial limits & ongoing HC-led probe.
Published: 22 Jan 2026, 10:51 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented