
പത്തനംതിട്ട: ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ സുപ്രീം കോടതി വിധി തെറ്റായിരുന്നുവെന്ന് മുന്‍ ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍. യുവതീ പ്രവേശം അടഞ്ഞ അധ്യായമാണെന്നും അദ്ദേഹം മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. പമ്പയിൽ നടക്കുന്ന ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കാൻ എത്തിയപ്പോഴായിരുന്നു കടകംപള്ളിയുടെ പ്രതികരണം.
കേരളത്തിലെയും രാജ്യത്തെയും അയ്യപ്പഭക്തര്‍ വിധിക്ക് എതിരാണെന്ന് സുപ്രീംകോടതിയ്ക്ക് തന്നെ ബോധ്യമായി. സര്‍ക്കാര്‍ സുപ്രീം കോടതിയുടെ വിധി മാനിച്ചു. ജനകീയ വികാരം എന്തെന്ന് മനസ്സിലായപ്പോള്‍ അതില്‍ നിന്ന് പിന്‍മാറി. ഇതെക്കുറിച്ച് കൂടുതല്‍ സംസാരിക്കേണ്ടതില്ല- കടകംപള്ളി പറഞ്ഞു.
Content Highlights: Kadakampally Surendran stated that the Supreme Court`s Sabarimala women`s entry was wrong
Published: 20 Sept 2025, 12:00 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented