തിരുവനന്തപുരം: സി.പി.എം. മുന്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗം മനു തോമസിന് പിന്തുണയുമായി കോണ്‍ഗ്രസ്. ടി.പി. ചന്ദ്രശേഖരനെ വധിച്ചതുപോലെ തീര്‍ത്തുകളയാമെന്നാണ് സി.പി.എം. കരുതുന്നതെങ്കില്‍ മനു തോമസിന് കോണ്‍ഗ്രസ് സംരക്ഷണം നല്‍കുമെന്ന് കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്‍ പറഞ്ഞു. മനു തോമസിനെതിരെ ആകാശ് തില്ലങ്കേരി ഫെയ്‌സ്ബുക്കില്‍ ഭീഷണി മുഴക്കിയതിന് പിന്നാലെയാണ് പരസ്യപിന്തുണ.
'മുഖ്യമന്ത്രിയും സി.പി.എമ്മും നല്‍കുന്ന സംരക്ഷണമാണ് കൊലയാളികളുടെ പിന്‍ബലം. ഒറ്റപ്പെട്ട ശബ്ദങ്ങളെ ടി.പി. ചന്ദ്രശേഖരന്‍ മാതൃകയില്‍ തീര്‍ത്തുകളയാം എന്നാണ് സി.പി.എം. കരുതുന്നതെങ്കില്‍ അവര്‍ക്ക് കോണ്‍ഗ്രസ് സംരക്ഷണം നല്‍കും.' -കെ. സുധാകരന്‍ പറഞ്ഞു.
പാര്‍ട്ടി വിട്ടാല്‍ എന്തും വിളിച്ച് പറയാനാകില്ലെന്ന് ബോധ്യപ്പെടുത്താന്‍ സംഘടനയ്ക്ക് അധികം സമയം വേണ്ടെന്നായിരുന്നു ആകാശ് തില്ലങ്കേരിയുടെ ഭീഷണി. ഒപ്പമുള്ള ബിസിനസ്സുകാര്‍ക്കും മാധ്യമങ്ങള്‍ക്കും ഒന്നും ചെയ്യാനാകില്ലെന്നും ആകാശ് ഫെയ്‌സ്ബുക്കിലൂടെ ഭീഷണി മുഴക്കിയിരുന്നു.
റെഡ് ആര്‍മി എന്ന ഫെയ്‌സ്ബുക്ക് പേജില്‍ വന്ന പോസ്റ്റിന് കീഴെയായിരുന്നു. ആകാശിന്റെ കമന്റ്. പി. ജയരാജനെ രൂക്ഷമായി വിമര്‍ശിച്ച് മനു തോമസ് നേരത്തെ രംഗത്തെത്തിയിരുന്നു. ജയരാജന്റെ ഇന്നത്തെ അവസ്ഥ ദയനീയമാണെന്നും പാര്‍ട്ടിക്കറിയാത്ത, ജനങ്ങള്‍ക്കറിയാത്ത ഒന്നും ഇനി മറച്ചുവെക്കാനില്ലെന്നും മനു തോമസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചിരുന്നു.
Content Highlights: KPCC President K Sudhakaran express open support to former CPM leader Manu Thomas from Kannur
Published: 28 Jun 2024, 06:07 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented